വസ്തുവി​െൻറ ഉടമസ്ഥാവകാശത്തിന് വ്യാജ സർട്ടിഫിക്കറ്റ്; മുൻ അധ്യാപിക റിമാൻഡിൽ

മാന്നാർ: ചെന്നിത്തല പഞ്ചായത്തിൽ വസ്തുവി​െൻറ ഉടമസ്ഥാവകാശം തെളിയിക്കുന്നതിന് സെക്രട്ടറിയുടെ വ്യാജ ഒപ്പിട്ട് സർട്ടിഫിക്കറ്റ് ഹാജരാക്കിയ കേസിൽ മുൻ പ്രഥമാധ്യാപികയെ റിമാൻഡ് ചെയ്തു. ചെന്നിത്തല തൃപ്പെരുന്തുറ കാർത്തികയിൽ വിമലമ്മയെ (57) ആണ് ചെങ്ങന്നൂർ കോടതി റിമാൻഡ് ചെയ്തത്. ചെന്നിത്തല ഒരിപ്രം പുത്തുവിള പടിക്ക് പടിഞ്ഞാറുള്ള വിരിപ്പുനിലം നികത്തിയ സ്ഥലത്ത് നിർമിച്ച കെട്ടിടത്തിന് വൈദ്യുതി കണക്ഷൻ ലഭിക്കുന്നതിന് പഞ്ചായത്ത് മുൻ സെക്രട്ടറി മോഹൻകുമാറി​െൻറ വ്യാജ ഒപ്പിട്ട് ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റുകൾ ഉണ്ടാക്കിയതായി നിലവിലുള്ള സെക്രട്ടറി അപ്‌സരകുമാർ വിമലമ്മക്കും ഇരമത്തൂർ പാലമൂട്ടിൽ ജിബോയ്ക്കും എതിരെ മാന്നാർ പൊലീസിൽ പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ മാന്നാർ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടയിൽ വിമലമ്മ ഹൈകോടതിൽ മുൻകൂർ ജാമ്യത്തിന് അപേക്ഷനൽകി. അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരാകാനുള്ള ഹൈകോടതി നിർദേശത്തെ തുടർന്ന് വിമലമ്മ മാന്നാർ എസ്.ഐ കെ. ശ്രീജിത്ത് മുമ്പാകെ ഹാജരായി. തുടർന്ന് പൊലീസ് ഇവരെ അറസ്റ്റുചെയ്ത് കോടതിയിൽ ഹാജരാക്കുകയായിരുന്നു. മാവേലിക്കര സബ്ജയിലിലേക്കാണ് റിമാൻഡ് ചെയ്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.