മൂവാറ്റുപുഴ: നടിയെ ആക്രമിച്ച കേസിൽ തെളിവെടുപ്പിന് തൊടുപുഴക്ക് കൊണ്ടുപോയ നടൻ ദിലീപിന് വഴി നീളെ കരിങ്കൊടിയും കൂക്കിവിളിയും അസഭ്യവർഷവും. മൂവാറ്റുപുഴ നിർമല കോളജ് ജങ്ഷനിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ െപാലീസ് വാഹനം തടഞ്ഞ് നടനെ പാവാട കാണിച്ച് പ്രതിഷേധിച്ചു. ബുധനാഴ്ച വൈകീട്ടാണ് സംഭവം. തെളിവെടുപ്പിന് കൊണ്ടുപോകുേമ്പാഴും തിരികെവരും വഴിയും പ്രതിഷേധമുണ്ടായി. തിരികെ കൊണ്ടുവരും വഴിയാണ് പൊലീസ് വാൻ നിർമല കോളജ് ജങ്ഷനിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ തടഞ്ഞത്. റോഡിൽ കാത്തുനിന്ന പ്രവർത്തകർ പൊടുന്നനെ ചാടി വീണ് വാഹനം തടയുകയായിരുന്നു. യൂത്ത് കേൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിലായിരുന്നു പ്രതിഷേധം. നിയോജക മണ്ഡലം പ്രസിഡൻറ് സമീർ കോണിക്കൽ, പാർലമെൻറ് സെക്രട്ടറിമാരായ മുഹമ്മദ് റഫീഖ്, രതീഷ് ചെങ്ങാലിമറ്റം, വി.എസ്. ഷെഫാൻ, അമൽ ബാബു, റിയാസ് തമാരപ്പിള്ളിൽ, മുഫാസ്, ആൽബിൻ ഫിലിപ്, ആൽബിൻ ഷാജു എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. മടക്കത്താനം, വാഴക്കുളം, ആവോലി, ആനിക്കാട്, അടൂപറമ്പ്, നിർമല ജങ്ഷൻ, പി.ഒ ജങ്ഷൻ, കച്ചേരിത്താഴം, വെള്ളൂർക്കുന്നം, വാഴപ്പിള്ളി, പേഴക്കാപിള്ളി, തൃക്കളത്തൂർ, തുടങ്ങി മിക്ക പ്രദേശങ്ങളിലും നാട്ടുകാർ കൂക്കിവിളിച്ചു. വാഴക്കുളത്ത് അടക്കം കരിങ്കൊടി പ്രതിഷേധവും നടന്നു. പ്രതിയെ കൊണ്ടുവരുന്നതറിഞ്ഞ് വഴി നീളെ ആളുകൾ തടിച്ചുകൂടിയിരുന്നു. സുരക്ഷ കണക്കിലെടുത്ത് വൻ പൊലീസ് സന്നാഹം വഴിനീളെ ഒരുക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.