ആലുവ: മൂളിപ്പറക്കുന്ന കൊതുകുകൾക്ക് നടുവിൽ ആലുവ സബ് ജയിലിലെ സെല്ലിൽ ഉറക്കം നഷ്ടപ്പെട്ട് ദിലീപ്. പകൽ അധികമാേരാടും സംസാരിക്കാതെയും ചിന്തകളിൽ മുഴുകിയും ഒരുവിധം കഴിച്ചുകൂട്ടിയ നടൻ രാത്രിയിലാണ് ജയിൽജീവിതത്തിെൻറ യഥാർഥ 'സുഖം' തിരിച്ചറിഞ്ഞത്. രൂക്ഷമായ കൊതുകുശല്യമാണ് ഉറക്കം കെടുത്തിയത്. തിങ്കളാഴ്ച രാത്രി പൊലീസ് ക്ലബിൽ വേണ്ടത്ര ഉറങ്ങാനാകാത്തതിനാൽ ചൊവ്വാഴ്ച രാത്രി നല്ല ക്ഷീണമുണ്ടായിരുന്നു. ഇതുമൂലം പലപ്പോഴും ഉറക്കത്തിലേക്ക് വീണുപോയി. എന്നാൽ, കൊതുകുകളുേണ്ടാ വിടുന്നു. പലപ്പോഴും എഴുന്നേറ്റിരുന്ന് കൊതുകിനെ കൊല്ലലായിരുന്നു പ്രധാന ജോലി. ഇതിനിടെ സഹതടവുകാരിലൊരാള്‍ കൊതുകുതിരി കത്തിച്ചു. ഇതിെൻറ പുകയും ഉറക്കത്തിന് തടസ്സമായി. പുലർച്ചയോടെയാണ് അൽപമൊന്ന് കണ്ണടച്ചത്. എന്നാൽ, ആറ് മണിയോടെ മറ്റ് തടവുകാര്‍ക്കൊപ്പം ദിലീപിനെ പ്രഭാതകൃത്യങ്ങള്‍ക്കായി വിട്ടു. ഏഴ് മണിയോടെ കുളികഴിഞ്ഞെത്തി പ്രഭാത ഭക്ഷണമായ ചപ്പാത്തിയും കടലക്കറിയും കഴിച്ചു. ഒമ്പത് മണിക്കാണ് ദിലീപിനെ കോടതിയില്‍ ഹാജരാക്കണമെന്ന നിർദേശം ജയിലിലെത്തിയത്. 9.40ഓടെ പൊലീസ് വാഹനത്തിൽ അങ്കമാലി കോടതിയിലേക്ക് കൊണ്ടുപോയി. കോടതി പൊലീസ് കസ്‌റ്റഡിയില്‍ വിട്ടതിനാൽ ആലുവ പൊലീസ് ക്ലബിലാണ് തിരികെ എത്തിച്ചത്. ഉച്ചഭക്ഷണത്തിന് ശേഷം ദിലീപുമായി പൊലീസ് തെളിവെടുപ്പിന് പോയി. യാത്രക്ഷീണവും ജനക്കൂട്ടത്തിെൻറ കൂക്കിവിളികൾ മൂലമുള്ള മാനസികസമ്മർദവും നടനെ അവശനാക്കിയിട്ടുണ്ട്. എ.ഡി.ജി.പി ബി. സന്ധ്യ ബുധനാഴ്ച രാത്രി ആലുവയിലെത്തിയിട്ടുണ്ട്. ഇവരുടെ നേതൃത്വത്തിൽ ദിലീപിനെ കൂടുതൽ ചോദ്യം ചെയ്യുമെന്ന് അറിയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.