കൊച്ചി: നടിയെ ആക്രമിച്ച കേസിൽ പൊലീസ് വരുംദിവസങ്ങളിൽ കൂടുതൽ പേരെ ചോദ്യംചെയ്യും. ദിലീപുമായി അടുത്ത ബന്ധമുള്ളവരെയും നേരത്തേതന്നെ സംശയനിഴലിലുള്ള ചിലരെയുമാണ് ചോദ്യം ചെയ്യാനൊരുങ്ങുന്നത്. ഇതുവഴി ഇവർക്കെതിരായ തെളിവുകൾ സ്ഥിരീകരിച്ച് ആവശ്യമെങ്കിൽ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തുന്നതടക്കം നടപടി സ്വീകരിക്കുകയുമാണ് ലക്ഷ്യം. ദിലീപിെൻറ സുഹൃത്തും സംവിധായകനുമായ നാദിർഷ, സഹോദരൻ അനൂപ്, ഡ്രൈവർ അപ്പുണ്ണി, പൾസർ സുനിയുടെ ആദ്യ അഭിഭാഷകൻ പ്രതീഷ് ചാക്കോ തുടങ്ങിയവരെയാണ് ചോദ്യം ചെയ്യുക. സുനിയുമായുള്ള നാദിർഷയുടെ ഫോൺ സംഭാഷണങ്ങളും നാദിർഷ ദിലീപിനെ വിളിച്ചതുമാണ് അദ്ദേഹത്തെ വീണ്ടും ചോദ്യം ചെയ്യാൻ കാരണം. ഒരുദിവസം മൂന്നുതവണ നാദിർഷയെ സുനി വിളിച്ചതായും ഇക്കാര്യം പറയാൻ ദിലീപിനെ വിളിച്ച നാദിർഷ അര മണിക്കൂറോളം സംസാരിച്ചതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സുനിയുടെ സഹതടവുകാരനായിരുന്ന വിഷ്ണുവിനെയും അന്നേ ദിവസം നാദിർഷ വിളിച്ചു. അനൂപിന് വിഷ്ണുവുമായുള്ള ബന്ധത്തിനും പൊലീസിന് തെളിവ് ലഭിച്ചു. ഏപ്രിൽ 14ന് ഏലൂരിൽ ഇരുവരും കൂടിക്കാഴ്ച നടത്തിയതായാണ് കണ്ടെത്തൽ. ജയിലിൽ വെച്ച് സുനി എഴുതിച്ച കത്തുമായി ദിലീപിെൻറ വീട്ടിലെത്തിയത് വിഷ്ണുവാണ്. ദിലീപ് സ്ഥലത്തില്ലാത്തതിനാൽ അനൂപ്, അപ്പുണ്ണിയുടെ നമ്പർ നൽകി. ഇൗ നമ്പറിലേക്കാണ് കത്ത് വിഷ്ണു വാട്സ്ആപ് വഴി അയച്ചത്. സുനിയെ കീഴടങ്ങാൻ സഹായിച്ച അഭിഭാഷകൻ പ്രതീഷ് ചാക്കോ തെളിവ് നശിപ്പിക്കാൻ കൂട്ടുനിെന്നന്നാണ് ആരോപണം. നടിയെ ആക്രമിച്ചതിെൻറ ദൃശ്യങ്ങൾ അടങ്ങിയ ഫോൺ പ്രതീഷിനെ ഏൽപിെച്ചന്നാണ് സുനി നൽകിയ മൊഴി. ഇൗ ഫോൺ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇക്കാര്യത്തിലെ സംശയങ്ങൾ ദൂരീകരിക്കാനാണ് ചോദ്യം ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.