അപകീർത്തി പരാമർശം; വനിത കമീഷൻ കേസെടുത്തു

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ചാനൽ ചർച്ചകളിലും സമൂഹമാധ്യമങ്ങളിലും വന്ന ചില പരാമർശങ്ങൾ അപകീർത്തികരമാണെന്ന് കാണിച്ച് വിമൻ ഇൻ സിനിമ കലക്ടീവ്, ഇന്ത്യൻ അസോസിയേഷൻ ഒാഫ് ലോയേഴ്സ് (െഎ.എ.എൽ) വനിത വിഭാഗം എന്നീ സംഘടനകൾ നൽകിയ പരാതികളിൽ വനിത കമീഷൻ കേസെടുത്തു. പരാതികൾ നേരിട്ട് പരിശോധിക്കാൻ കമീഷൻ ഡയറക്ടർ വി.യു. കുര്യാക്കോസിനെ ചെയർപേഴ്സൻ എം.സി. ജോസൈഫൻ ചുമതലപ്പെടുത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.