അൻവർ സാദത്ത്​ എം.എൽ.എയെയും ചോദ്യം ചെയ്യും

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ആലുവ എം.എൽ.എ അൻവർ സാദത്തിനെയും ചോദ്യം ചെയ്തേക്കും. സംഭവത്തിനുശേഷം അൻവർ സാദത്തും ദിലീപും തമ്മിൽ നിരവധി തവണ ഫോണിൽ സംസാരിച്ചതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതി​െൻറ വിശദാംശങ്ങൾ ആരായാനാണ് അൻവർ സാദത്തിനെ ചോദ്യം ചെയ്യുന്നത്. വിദേശത്തുള്ള അദ്ദേഹം തിരിച്ചെത്തിയാലുടൻ ചോദ്യം ചെയ്യുമെന്നാണ് പൊലീസ് പറയുന്നത്. കോൺഗ്രസ് നേതാവായ അൻവർ സാദത്തും ദിലീപും വർഷങ്ങളായി അടുത്ത സുഹൃത്തുക്കളാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.