ചെങ്ങന്നൂർ:- വരട്ടാർ പുനരുജ്ജീവനത്തിെൻറ ഭാഗമായി കൈയേറ്റങ്ങൾെക്കതിരെ മുഖംനോക്കാതെ നടപടിയെടുക്കാൻ അവലോകനയോഗത്തിൽ തീരുമാനം. ഒന്നാംഘട്ട പ്രവർത്തനങ്ങളുടെ വിലയിരുത്തലിനും രണ്ടാംഘട്ടത്തിെൻറ ആലോചനക്കുമായാണ് യോഗം ചേർന്നത്. കെ.കെ. രാമചന്ദ്രൻ നായർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വരട്ടാറിലേക്കുള്ള കൈവഴികളിൽനിന്ന് നീരൊഴുക്ക് സുഗമമാക്കാൻ നടപടി സ്വീകരിക്കും. വരട്ടാർ റീസർവേ നടത്തി കല്ലുകൾ സ്ഥാപിക്കും. ഇടനാട് വഞ്ചിപ്പോട്ടിൽക്കടവിൽനിന്ന് ആരംഭിച്ച് ഇരമല്ലിക്കരയിൽ വരട്ടാർ അവസാനിക്കുന്ന വാളത്തോട് വരെ പദ്ധതി പൂർത്തീകരിക്കുമ്പോൾ തീരത്ത് നടപ്പാത നിർമിക്കാനും തണൽമരങ്ങൾ െവച്ചുപിടിപ്പിക്കാനും ലക്ഷ്യമിട്ടിട്ടുണ്ട്. ഇതോടൊപ്പം വരട്ടാറിലേക്ക് എത്തുന്ന ചെറുതോടുകളിൽ നീരൊഴുക്ക് സുഗമമാക്കാനും പദ്ധതി ആവിഷ്കരിച്ചു. രണ്ടാംഘട്ട പുനരുദ്ധാരണ പദ്ധതികളുടെ തുടർപ്രവർത്തനങ്ങളും തീരുമാനങ്ങളും ഏകോപിപ്പിക്കുന്നതിന് ചെങ്ങന്നൂരും തിരുവൻവണ്ടൂരും കമ്മിറ്റികൾ രൂപവത്കരിച്ച് സർക്കാറിന് സമർപ്പിക്കാൻ എം.എൽ.എ ചെയർമാനും തഹസിൽദാർ പി.എൻ. സാനു കൺവീനറുമായി കമ്മിറ്റി രൂപവത്കരിച്ചു. വരട്ടാറിെൻറ കൈവഴിയായ മുളംതോട് ശുദ്ധീകരിക്കാൻ കരുണ പെയിൻ ആൻഡ് പാലിയേറ്റിവ് കെയർ യൂനിറ്റ് വാഗ്ദാനം ചെയ്ത ഒരുലക്ഷം രൂപ ചെയർമാൻ സജി ചെറിയാൻ എം.എൽ.എക്ക് കൈമാറി. ജില്ല പഞ്ചായത്തിെൻറ സംഭാവന അംഗം ജോജി ചെറിയാനും ചെണ്ടന്നൂർ നഗരസഭയുടേത് ചെയർമാൻ ജോൺ മുളങ്കാട്ടിലും എം.എൽ.എക്ക് കൈമാറി. നഗരസഭ ചെയർമാൻ ജോൺ മുളങ്കാട്ടിൽ അധ്യക്ഷത വഹിച്ചു. തഹസിൽദാർ പി.എൻ. സാനു, ചെങ്ങന്നൂർ ആർ.ഡി.ഒ വി. രാജചന്ദ്രൻ, വരട്ടാർ പുനരുജ്ജീവന പ്രവർത്തന കോഒാഡിനേറ്റർ ബീന ഗോവിന്ദൻ, ജി. വിവേക്, അഡീ. തഹസിൽദാർ ഹരികുമാർ, ജില്ല പഞ്ചായത്ത് അംഗങ്ങളായ ജെപിൻ പി. വർഗീസ്, ജോജി ചെറിയാൻ, മുൻ എം.എൽ.എ ശോഭന ജോർജ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.