കായംകുളത്ത്​ പനി മരണം വ്യാപകം; പ്രതിരോധപ്രവർത്തനം പരാജയം

കായംകുളം: കായംകുളത്തും പരിസരത്തും ഡെങ്കിപ്പനി മരണം വ്യാപകമായിട്ടും പ്രതിരോധ പ്രവർത്തനങ്ങൾ ഉൗർജിതമാക്കുന്നതിൽ ഗുരുതര വീഴ്ച. ഒരാഴ്ചക്കുള്ളിൽ അഞ്ചുപേരാണ് ഡെങ്കിപ്പനി ബാധിച്ച് മരിച്ചത്. പത്തിയൂർ വിളത്തറ വടക്കതിൽ ബഷീർകുട്ടിയുടെ മകൾ ഹസീന (40), കരീലക്കുളങ്ങര ദാറുൽഹുദയിൽ നസീമ (52), ഭരണിക്കാവ് തെക്കേമങ്കുഴി കുരിശി​െൻറ തെക്കതിൽ എൽസി (58), കൃഷ്ണപുരം മാലിത്തറയിൽ ദിനേശ​െൻറ ഭാര്യ രതികല (ഭാമ -41), തെക്കേമങ്കുഴി സരിത ഭവനത്തിൽ സോമൻ നായർ (68) എന്നിവരാണ് മരിച്ചത്. ഹസീനയും രതികലയും കായംകുളം ഗവ. ആശുപത്രിയിൽ ചികിത്സ തേടിയവരാണ്. ആശുപത്രിയിൽ പനി ബാധിതരായി ദിവസവും ആയിരത്തോളം പേരാണ് എത്തുന്നത്. പരിശോധനക്ക് വിധേയരാകുന്ന നൂറിൽ 40 പേരിൽ ഡെങ്കി ലക്ഷണങ്ങൾ കണ്ടെത്തുന്നുണ്ട്. ഭരണിക്കാവ്, പത്തിയൂർ പഞ്ചായത്തുകളിൽ രണ്ടുപേർ വീതമാണ് അടുത്തടുത്ത ദിവസങ്ങളിൽ മരിച്ചത്. മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങളിൽ സംഭവിക്കുന്ന വീഴ്ചയാണ് കൊതുകുവളർത്തൽ സേങ്കതങ്ങൾ സൃഷ്ടിക്കുന്നത്. അനധികൃത നികത്തൽ കാരണം വെള്ളം ഒഴുകിപ്പോകാൻ സൗകര്യം ഇല്ലാതായതാണ് പ്രധാന പ്രശ്നം. അതോടൊപ്പം ഖരമാലിന്യം അടിഞ്ഞ് ഒാടകളിൽ ജലെമാഴുക്കും തടസ്സപ്പെട്ടിരിക്കുകയാണ്. നഗരമധ്യത്തിൽതന്നെ നീരൊഴുക്ക് തോടുകൾ കൈയേറ്റത്തിന് വിധേയമായി നികത്തപ്പെട്ടു. ആശുപത്രി വളപ്പ് മാലിന്യക്കൂമ്പാരമായത് കൊതുകുകൾ പെരുകാൻ കാരണമായി. മാലിന്യനിർമാർജന പദ്ധതി രാഷ്ട്രീയ താൽപര്യങ്ങളാൽ അട്ടിമറിക്കപ്പെട്ടു. അടിയന്തര ഇടപെടൽ വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. യുവതിയുടെ സ്‌കൂട്ടറിന് തീവെച്ചു (ചിത്രം എ.കെ.എൽ 52) മാങ്കാംകുഴി: അയൽവാസിയുടെ വീടി​െൻറ പോർച്ചിൽ സൂക്ഷിച്ചിരുന്ന യുവതിയുടെ സ്‌കൂട്ടറിന് തീവെച്ചു. വെട്ടിയാർ പയ്യമ്പള്ളിൽ ജയവിലാസത്തിൽ ജയകുമാരിയുടെ ഹീറോ മാസ്‌ട്രോ സ്‌കൂട്ടറാണ് തീയിട്ട് നശിപ്പിച്ചത്. കഴിഞ്ഞദിവസം പുലർച്ച ഒന്നോടെ ആയിരുന്നു സംഭവം. അയൽവാസി ആമ്പക്കാട്ട് പ്രസന്ന​െൻറ വീടി​െൻറ പോർച്ചിലാണ് സ്‌കൂട്ടർ സൂക്ഷിച്ചിരുന്നത്. പൂർണമായി കത്തിനശിച്ചു. വീടി​െൻറ വയറിങ്ങും കത്തി. തീ ആളിക്കത്തുന്നത് കണ്ട് വീട്ടുകാർ പുറത്തേക്ക് ഓടുകയായിരുന്നു. വിവരമറിഞ്ഞ് കുറത്തികാട് പൊലീസ് സ്ഥലത്തെത്തി. അന്വേഷണം തുടങ്ങിയിട്ടുണ്ട്. വൈദ്യുതി മുടങ്ങും ആലപ്പുഴ: ടൗൺ ഇലക്ട്രിക്കൽ സെക്ഷന് കീഴിലെ വീരയ്യ ട്രാൻസ്ഫോർമർ പരിധിയിൽ പിച്ചു അയ്യർ ജങ്ഷന് കിഴക്കുവശവും വടക്കുഭാഗത്തും വ്യാഴാഴ്ച രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.