ആലപ്പുഴ ലൈവ്

ആത്മവിശ്വാസത്തോടെ വ്യവസായം ചെയ്യാം (ചിത്രം എ.പി.എൽ 11) ജി.എസ്.ടിയുടെ വരവ് വ്യവസായികൾക്കുള്ള ഭയാശങ്കകൾ അകറ്റുകയാണുണ്ടായത്. ഒന്നര കോടിയിൽ വ്യവസായത്തി​െൻറ വരുമാനപരിധി നിശ്ചയിക്കേണ്ട കാര്യം ഇനി ഇല്ല. ആത്മവിശ്വാസത്തോടെ കൂടുതൽ വ്യവസായത്തിൽ ഏർപ്പെടാൻ ഇത് സഹായിക്കും. അസംസ്കൃത സാധനങ്ങൾ വാങ്ങുമ്പോൾ ഇൗടാക്കുന്ന നികുതി ഉൽപന്നം വിൽക്കുമ്പോൾ കുറക്കുന്നത് ഉപഭോക്താവിനും ഗുണം ചെയ്യും. -എസ്. ജീവൻ (അരൂർ ഇൻഡസ്ട്രിയലിസ്റ്റ് അസോസിയേഷൻ സെക്രട്ടറി, ഫൈബർ ബോട്ട് വ്യവസായി) കടുത്ത ആശങ്ക മാത്രം ബാക്കി (ചിത്രം എ.പി.എൽ 12) പഴയ സാധനങ്ങൾ എടുത്ത് മറ്റുസംസ്ഥാനങ്ങളിലേക്ക് കയറ്റി അയക്കുന്ന കച്ചവടം ജി.എസ്.ടി വന്നതോടെ സ്തംഭിച്ചെന്ന് ദീർഘനാളായി ഈ രംഗത്ത് കച്ചവടം ചെയ്യുന്ന ഇ.എസ്. അബൂബക്കർ പറയുന്നു. പഴയ സാധനങ്ങൾ കച്ചവടം ചെയ്യുന്നതിന് നേരത്തേ അഞ്ചുശതമാനം നികുതി നൽകിയിരുന്നു. ജി.എസ്.ടി വന്നതോടെ കൂടുതൽ നൽകേണ്ടിവരുമെന്നാണ് കേൾക്കുന്നത്. പക്ഷേ അത് എത്രയെന്ന് ആർക്കും അറിയില്ല. നികുതിയുടെ കാര്യത്തിൽ വ്യക്തതയില്ലാത്തതുകൊണ്ട് വ്യവസായം പ്രതിസന്ധിയിലായിരിക്കുകയാണ്. പ്ലാസ്റ്റിക്കിന് നികുതി ഉണ്ടായിരുന്നില്ല. റീ സൈക്ലിങ്ങിന് പ്ലാസ്റ്റിക് എടുക്കുന്ന വ്യവസായം പരിസ്ഥിതി സംരക്ഷിക്കുമെന്ന തിരിച്ചറിവിൽനിന്നായിരുന്നു ഇൗ തീരുമാനം. എന്നാൽ, ജി.എസ്‌.ടിയുടെ വരവ് പ്ലാസ്റ്റിക്കിനും നികുതി ഈടാക്കുമെന്ന അറിവ് ഇൗ വ്യവസായത്തിൽ ഏർപ്പെട്ടവരിൽ കടുത്ത ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. പാവപ്പെട്ടവൻ കൂടുതൽ ദരിദ്രനാകും (ചിത്രം എ.പി.എൽ 13) സാധാരക്കാർക്ക് ഗുണം ചെയ്യുമെന്ന് പറഞ്ഞാണ് എല്ലാ പരിഷ്കാരങ്ങളും വരുന്നത്. പക്ഷേ പാവപ്പെട്ടവൻ കൂടുതൽ ദരിദ്രനാകുന്നതാണ് അനുഭവം. കമീഷൻ പണത്തിൽനിന്ന് ഒരുരൂപ വീതം ഒരോ ടിക്കറ്റിൽനിന്നും പിടിക്കാനാണ് ജി.എസ്.ടി തീരുമാനം. ചായക്കും ചോറിനും എന്തിനും ഏതിനും ജി.എസ്.ടിയുടെ പേരുപറഞ്ഞ് വില കൂട്ടിക്കഴിഞ്ഞു. ഇതൊക്കെ നിയന്ത്രിക്കാൻ സർക്കാർ സംവിധാനം ഇല്ലാത്തതാണ് മറ്റൊരു പോരായ്മ. രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ സാധാരണക്കാരൻ കഷ്ടപ്പെടുമ്പോഴാണ് നോട്ട് പിൻവലിക്കൽ, ആധാർ ലിങ്കിങ്, ജി.എസ്.ടി എന്നിങ്ങനെ ഒരോന്നൊരോന്നായി എത്തുന്നത്. -കെ.ജെ. ജോസഫ് (ലോട്ടറി കച്ചവടക്കാരൻ) തയാറാക്കിയത്: ആർ. ബാലചന്ദ്രൻ, െക.ആർ. അശോകൻ, വള്ളികുന്നം പ്രഭ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.