ആലപ്പുഴ: വൈ.എം.സി.എ 61-ാമത് ഇ. ജോണ്‍ ഫിലിപ്പോസ് മെമ്മോറിയല്‍ ഓള്‍ കേരള ഓപണ്‍ പ്രൈസ് മണി ടേബിള്‍ ടെന്നിസ് ടൂര്‍ണമെൻറ് സബ് ജൂനിയര്‍ ഗേള്‍സ് സിംഗിള്‍സില്‍ റീവ അന്ന മൈക്കിള്‍ (എ.വൈ.ടി.ടി.എ, ആലപ്പുഴ) വിജയിയായി. ഫൈനലില്‍ വയനാടിെൻറ അബീന എം. വിത്സനെയാണ് പരാജയപ്പെടുത്തിയത്. മറ്റുമത്സര വിജയികൾ ഒന്ന്, രണ്ട് ക്രമത്തിൽ - സബ് ജൂനിയര്‍ ബോയ്‌സ് സിംഗിള്‍സ്: അമീര്‍ അഫ്താബ് (എസ്.ഡി.വി.ടി.ടി, ആലപ്പുഴ), എം.ഡി. ഷക്കീല്‍ അഹമ്മദ് (ടി.ടി.എ, കോഴിക്കോട്). കാഡറ്റ് ബോയ്‌സ് സിംഗിള്‍സ്: ജിത്തു ജേക്കബ് (എസ്.ഡി.വി.ടി.ടി, ആലപ്പുഴ), എം.ഡി. ഷൊൈഎബ് അക്തര്‍ (ടി.ടി.എ, കോഴിക്കോട്). കാഡറ്റ് ഗേള്‍സ് സിംഗിള്‍സ്: പ്രണതി പി. നായര്‍ (തിരുവനന്തപുരം), റിതിക മഹേഷ് നായര്‍ (ആർ.എസ്.സി, കൊച്ചി). മിനി കാഡറ്റ് ബോയ്‌സ് സിംഗിള്‍സ്: എം.ഡി. സമീര്‍ (ടി.ടി.എ, കോഴിക്കോട്), ഗൗരി ശങ്കര്‍ (പാലക്കാട്). മിനി കാഡറ്റ് ഗേള്‍സ് സിംഗിള്‍സ്: എഡ്വിന എഡ്വേര്‍ഡ് (കൊല്ലം), എലീന (കെ.ആർ.പി.എം.ടി.ടി.എ, എറണാകുളം). റോഡുകൾ തകർന്നു അരൂർ: വ്യവസായകേന്ദ്രത്തിലെ റോഡുകൾ തകർന്നിട്ടും പുനർനിർമാണത്തിന് നീക്കമില്ല. വെള്ളം കെട്ടിനിൽക്കുന്ന സാഹചര്യം ഒഴിവാക്കിയില്ലെങ്കിൽ റോഡ് തകർച്ച തുടർക്കഥയാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. പൊതുമരാമത്തിെൻറ നേതൃത്വത്തിൽ വ്യവസായ വകുപ്പും വ്യവസായികളും ചേർന്ന് ലക്ഷങ്ങളുടെ പുനർനിർമാണ പ്രവർത്തനം നടത്തിയതാണ്. കാനകൂടി റോഡിനൊപ്പം നിർമിക്കുന്ന തീരുമാനം ഉണ്ടായില്ലെങ്കിൽ റോഡ് നിലനിൽക്കില്ലെന്ന് വ്യവസായികൾ പറഞ്ഞു. തൊട്ടരികിൽ കായൽ ഉണ്ടായിട്ടും വെള്ളം ഒഴുക്കിക്കളയാനുള്ള സംവിധാനം ഏർപ്പെടുത്താൻ അധികൃതർക്ക് കഴിയാത്തതാണ് പ്രതിഷേധത്തിന് ഇടയാക്കുന്നത്. പലവിധ നികുതികൾ വഴി കോടികൾ പിരിച്ചെടുക്കുമ്പോഴും വ്യവസായികൾക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിക്കൊടുക്കാൻ സർക്കാറിന് കഴിയുന്നില്ലെന്നും വിമർശനമുണ്ട്. വനിത കൺവെൻഷൻ (ചിത്രം എ.പി 55) ആലപ്പുഴ: കെ.എസ്.എഫ്.ഇ സ്റ്റാഫ് അസോസിയേഷൻ (സി.ഐ.ടി.യു) വനിത കൺെവൻഷൻ ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. ഷീന സനൽകുമാർ ഉദ്ഘാടനം ചെയ്തു. 'തൊഴിലിടങ്ങളിലെ സ്ത്രീ' വിഷയത്തിൽ സെമിനാർ നടന്നു. സാക്ഷരത മിഷൻ ഡയറക്ടർ ഡോ. പി.എസ്. ശ്രീകല വിഷയം അവതരിപ്പിച്ചു. 'സ്ത്രീകളും സംഘടനയും' എന്നതിൽ സ്റ്റാഫ് അസോസിയേഷൻ ജനറൽ സെക്രട്ടറി മുരളീകൃഷ്ണപിള്ള വിഷയാവതരണം നടത്തി. ജില്ല വനിത കമ്മിറ്റി ഭാരവാഹികൾ: രമണി രാജൻ (ചെയർ), രേണു ബാലചന്ദ്രൻ (വൈസ് ചെയർ), സുസ്മിത സുന്ദരൻ (കൺ), സന്ധ്യ (ജോ. കൺ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.