ഹരിപ്പാട്: ദേശീയപാതയിൽ നരകത്ര താമല്ലാക്കൽ, കരുവാറ്റ ഭാഗങ്ങൾ വാഹനാപകട മേഖലയായി മാറുന്നു. വലുതും ചെറുതുമായ അപകടങ്ങളിൽ മരിച്ചവരുടെ എണ്ണം നിരവധിയാണ്. പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവർ ഏറെ. താമല്ലാക്കൽ ജങ്ഷൻ ഭാഗത്ത് കാറിടിച്ച് സൈക്കിൾ യാത്രികനായ പ്ലസ് ടു വിദ്യാർഥി വൈശാഖ് (16) മരിച്ചതാണ് ഒടുവിലത്തെ സംഭവം. രണ്ടുമാസം മുമ്പ് നാരകത്ര ജങ്ഷനിൽ മിനിലോറി ഇടിച്ച് കാൽനടയാത്രക്കാരനായ ചുമട്ട് തൊഴിലാളി മരിച്ചിരുന്നു. റോഡ് സുരക്ഷ സംവിധാനങ്ങളുടെ പാളിച്ചകളും വാഹനങ്ങളുടെ അമിതവേഗം, റോഡിലെ വളവ്, റോഡിലേക്ക് വളർന്ന് നിൽക്കുന്ന കുറ്റിക്കാട് എന്നിവ അപകടങ്ങൾക്ക് കാരണം. ഡാണാപ്പടി പുത്തൻ പാലത്തിെൻറ വടക്കേ ഇറക്കഭാഗം അപകടമേഖലയാണ്. നേരേത്ത ഇവിടെ ഹോംഗാർഡിെൻറ സേവനം ഉണ്ടായിരുന്നെങ്കിലും ഇപ്പോഴില്ല. പൊക്കമുള്ള ദേശീയപാതയിലേക്ക് ബൈറൂട്ടിൽനിന്നും സർവിസ് ബസുകളടക്കം നിരവധി വാഹനങ്ങൾ കടന്നുവരുന്നത് നിയന്ത്രിക്കപ്പെടാത്തത് ട്രാഫിക് തടസ്സവും അപകടങ്ങളും ഉണ്ടാക്കുന്നു. സ്ഥലനാമങ്ങൾ എഴുതി നരകത്ര ഭാഗത്ത് സ്ഥാപിച്ച പി.ഡബ്ല്യു.ഡിയുടെ ബോർഡ് ദിശതെറ്റിയാണ് നിലകൊള്ളുന്നത്. കരുവാറ്റ വഴിയമ്പലം മുതൽ കന്നുകാലി പാലം വരെയുള്ള ഭാഗവും അപകടമേഖലയാണ്. റീ ടാറിങ് നടത്തിയപ്പോൾ റോഡ് വളരെ പൊക്കത്തിലായി. വശങ്ങളിൽ ഗ്രാവൽ നിരത്തുകയും സിഗ്നലുകൾ സ്ഥാപിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. തൊഴിലുറപ്പ് പദ്ധതി നടത്തിപ്പിെൻറ സാമ്പിൾ ഓഡിറ്റ് കേന്ദ്ര സംഘം നടത്തി (ചിത്രം എ.കെ.എൽ 51) ഹരിപ്പാട്:- ജില്ലയിലെ തൊഴിലുറപ്പ് പദ്ധതി നടത്തിപ്പിെൻറ സാമ്പിൾ ഓഡിറ്റ് കേന്ദ്ര സംഘം നടത്തി. 12 ബ്ലോക്ക് പഞ്ചായത്തുകളിലെ 36 ഗ്രാമപഞ്ചായത്തുകളെയാണ് ഇതിനായി തെരഞ്ഞെടുത്തത്. കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിലെ സീനിയർ ഓഡിറ്റർ ജയൻ, മുതിർന്ന ഉദ്യോഗസ്ഥനായ മിഥുൻ ലാൽ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഒാഡിറ്റ് നടത്തിയത്. രാജ്യത്ത് തൊഴിലുറപ്പുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതൽ ആസ്തിയുണ്ടാക്കിയത് ആലപ്പുഴ ജില്ലയാണ്. ഇതിനാലാണ് സാമ്പിൾ ഓഡിറ്റിനായി ആലപ്പുഴയെ തെരഞ്ഞെടുത്തത്. മൂന്നാം തീയതിയാണ് പര്യടനം ആരംഭിച്ചത്. വെള്ളിയാഴ്ച കലക്ടറേറ്റിൽ തൊഴിലുറപ്പുമായി ബന്ധപ്പെട്ട രേഖകൾ സംഘം പരിശോധിച്ചു. ഹരിപ്പാട്, അമ്പലപ്പുഴ, മുതുകുളം, ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്തുകളിലെ തൊഴിലുറപ്പ് പദ്ധതികളുടെ നടത്തിപ്പ് സംഘം നേരിട്ടുകണ്ടു. ഈ ബ്ലോക്കുകളിലെ തെരഞ്ഞെടുത്ത പഞ്ചായത്തുകളിലായിരുന്നു പര്യടനം. പദ്ധതിയുടെ വിശദാംശങ്ങൾ നേരിട്ട് പരിശോധിച്ച ഓഡിറ്റ് സംഘം രേഖകളുമായി ഇക്കാര്യങ്ങൾ ഒത്തുനോക്കുകയും ചെയ്തു. ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ കുമാരപുരം, കരുവാറ്റ ഗ്രാമപഞ്ചായത്തുകളിലും കഴിഞ്ഞ ദിവസം സംഘം സന്ദർശനം നടത്തി. തൊഴിലുറപ്പിലൂടെ നാടിന് ഗുണകരമായ പദ്ധതികൾ നടപ്പാക്കിയത് കേന്ദ്ര സംഘം നേരിട്ടുകണ്ട് സംതൃപ്തി രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.