ഫെഡറൽ ബാങ്കിെൻറ സ്വത്വം സംരക്ഷിക്കണം -സ്‌റ്റാഫ് യൂനിയൻ ഫെഡറൽ ബാങ്കിെൻറ സ്വത്വം സംരക്ഷിക്കണം -സ്‌റ്റാഫ് യൂനിയൻ ആലുവ: ഫെഡറൽ ബാങ്കിെൻറ സ്വത്വം സംരക്ഷിക്കണമെന്ന് ഫെഡറൽ ബാങ്ക് സ്‌റ്റാഫ് യൂനിയൻ (ബെഫി) ജില്ല കൺവെഷൻ ആവശ്യപ്പെട്ടു. രാജ്യത്തിെൻറയും സംസ്ഥാനത്തിെൻറയും സമ്പദ്ഘടനയിൽ നിർണായക പങ്കുവഹിക്കുന്ന ബാങ്ക് സംരക്ഷിക്കാൻ വൻ ജനകീയ കൂട്ടായ്മ ഉണ്ടാവണമെന്നും കൺവെൻഷൻ അഭിപ്രായപ്പെട്ടു. അന്നപൂർണ ഓഡിറ്റോറിയത്തിൽ നടന്ന കൺവെൻഷൻ ദേശീയ പ്രസിഡൻറ് പി.എൻ. നന്ദകുമാരൻ നായർ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് പി.വൈ. വർഗീസ് അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി സുശീൽ കുമാർ, പി.എച്ച്. വിനിത, പി.ജെ. ജോസഫ്, എം.പി. ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.