ആലുവ: വർധിച്ചുവരുന്ന റോഡപകടങ്ങൾ കുറക്കുന്നതിനും മറ്റ് കുറ്റകൃത്യങ്ങൾ തടയുന്നതിനുമായി കൊച്ചി റേഞ്ച് ഐ.ജി. പി.വിജയെൻറ ഉത്തരവ് പ്രകാരം എറണാകുളം റൂറൽ ജില്ല പൊലീസ് മേധാവി എ.വി. ജോർജിെൻറ കീഴിൽ പൊലീസ് സംയുക്ത പരിശോധന നടത്തി. ശനിയാഴ്ച രാത്രി എട്ടുമണി മുതൽ ഞായറാഴ്ച പുലർച്ചെ അഞ്ചുമണി വരെയാണ് പരിശോധന നടത്തിയത്. വിവിധ സ്‌റ്റേഷനുകളിലായി മദ്യപിച്ച് വാഹനം ഓടിച്ചതിന് 199 കേസുകളും മറ്റ് ഗതാഗത നിയമ ലംഘനങ്ങൾക്ക് 1100 പെറ്റിക്കേസുകളും രജിസ്‌റ്റർ ചെയ്തു. നാർക്കോട്ടിക്ക്, ഡ്രഗ്സ് കേസുകളുമായി ബന്ധപ്പെട്ട് അഞ്ചുകേസുകളും, അബ്കാരി നിയമപ്രകാരം 39 കേസുകളും, ചീട്ടുകളി നടത്തിയതിന് ഒരുകേസും, മറ്റ് വിവിധ വകുപ്പുകളിലായി 138 കേസുകളും രജിസ്‌റ്റർ ചെയ്തു. ജാമ്യമില്ലാവകുപ്പുപ്രകാരം രജിസ്‌റ്റർ ചെയ്ത കേസുകളിൽ മൂന്ന് പേരെയും ലോങ് പെൻറിങ് വാറൻറ് ഉള്ള 32 പേരെയും ജാമ്യമില്ല വാറൻറുള്ള 16 പേരെയും അറസ്‌റ്റ് ചെയ്തു. നിരന്തരമായി കുറ്റകൃത്യത്തിൽ ഏർപ്പെടുന്ന 28 എം.ഒ ക്രിമിനലുകളെ നിരീക്ഷിക്കുകയും ദീർഘദൂര സർവിസ് നടത്തുന്ന ബസുകൾ ഉൾപ്പെടെയുള്ള 95 വാഹനങ്ങളും 12 ലോഡ്ജുകളും പരിശോധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.