INBOX

ഭിന്നശേഷിക്കാരോട് സർക്കാർ കാട്ടുന്ന വിവേചനം അവസാനിപ്പിക്കണം ഭിന്നശേഷിക്കാർ ഇന്ന് എല്ലാ മേഖലയിലും വിവേചനം അനുഭവിക്കുകയാണ്. കെട്ടിട നികുതി, കൊച്ചി മെട്രോയിൽ സൗജന്യ യാത്ര, സൂപ്പർ ന്യൂമറി തസ്തികയിൽ നിയമനം ലഭിച്ചവരുടെ പെൻഷൻ പ്രായം ഉയർത്തൽ, പൊതു സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട നിലവിലെ പരിരക്ഷ എന്നിങ്ങനെ നീളുന്നു. കെട്ടിട നികുതിയിൽ ഇളവ് അനുവദിക്കണമെന്ന കാര്യത്തിൽ സർക്കാർ പിന്നോട്ട് പോവുകയാണ്. നിലവിൽ 50 ശതമാനത്തിന് മുകളിൽ വൈകല്യമുള്ള മുതിർന്ന പൗരന്മാർക്കാണ് ഇളവ് നൽകുന്നത്. ഈ തീരുമാനം സർക്കാർ പുനഃപരിശോധിക്കണം. 2000 ചതുരശ്ര അടി വിസ്തീർണമുള്ള വീടുള്ള 40 ശതമാനത്തിന് മുകളിലുള്ള എല്ലാ ഭിന്നശേഷിക്കാരെയും ഇതി​െൻറ പരിധിയിൽ ഉൾപ്പെടുത്തണം. മൻസൂർ മുഹമ്മദ് വണ്ടാനം ചരക്ക് സേവന നികുതി; ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കണം ചരക്ക് സേവന നികുതി സംബന്ധിച്ച് വ്യാപാരികളുടെയും സാധാരണക്കാരുടെയും ആശങ്കകൾ അകറ്റാൻ സർക്കാറിന് കഴിയണം. വ്യാപാരി സമൂഹങ്ങൾ ഒന്നടങ്കം ജി.എസ്.ടിയെ എതിർക്കുകയാണ്. രാജ്യം ഒറ്റ നികുതിയിലേക്ക് വന്നതോടെ സാധനങ്ങൾക്ക് വിലക്കയറ്റം ഉണ്ടാകുമോ എന്ന ആശങ്കയിലാണ് ജനങ്ങൾ. ഹോട്ടൽ ഭക്ഷണത്തിന് വിലകൂടുമെന്ന് മന്ത്രി വ്യക്തമാക്കിയതോടെ ബാക്കിയുള്ള മേഖലകളിലേക്കും വിലക്കയറ്റം ഉണ്ടാകുമെന്ന സൂചനയാണ് ലഭിക്കുന്നത്. ഇത് സത്യമോ അതോ മിഥ്യയോ എന്ന് ജനങ്ങൾക്ക് അറിയാൻ താൽപര്യമുണ്ട്. ചരക്ക് സേവന നികുതി നടപ്പാക്കുന്നത് ജനങ്ങളെ ബുദ്ധിമുട്ടിലാക്കാനാണോ സർക്കാർ ശ്രമിക്കുന്നത്. ഇതിനൊരു ഉത്തരം ഈ സർക്കാർ തന്നേ തീരു. ടി.കെ. ജമാലുദ്ദീൻ കായിപ്പുറം പാർക്കിങ് ഫീസ് ഉയർത്തരുത് വണ്ടാനം മെഡിക്കൽ കോളജിലെ പാർക്കിങ് ഫീസ് ഉയർത്താനുള്ള തീരുമാനത്തിൽനിന്ന് അധികൃതർ പിന്മാറണം. ബൈക്കിന് നിലവിൽ അഞ്ച് രൂപയും കാറിന് 10 രൂപയുമാണ് വാങ്ങുന്നത്. അത് 10ഉം 30ഉം ആക്കാനാണ് തീരുമാനം. ഓട്ടോകൾക്ക് ഫീസ് ഏർെപ്പടുത്തുന്നത് രോഗികൾക്ക് അമിതഭാരമാവും. ഓട്ടോകൾ സൗജന്യമായി പാർക്ക് ചെയ്യാനുള്ള നടപടി ഉണ്ടാവണം. അല്ലെങ്കിൽ ഓട്ടോചാർജിനോടൊപ്പം പാർക്കിങ് ഫീസ് കൂടി ചേർത്ത് രോഗികൾ നൽകേണ്ടി വരും. കരാറുകാരനെ സഹായിക്കും വിധമാണ് സൂപ്രണ്ടി​െൻറ നിലപാട്. ഇത് കടുത്ത പ്രതിഷേധത്തിനിടയാക്കും. കെ. ഷഫീഖ് കുറവന്തോട്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.