വ്യാജ ഫോട്ടോ പ്രചാരണം; പോസ്​റ്റ്​ ചെയ്തവർക്കെതിരെ പരാതി

കായംകുളം: പശ്ചിമബംഗാളിൽ കലാപം നടക്കുന്നതിനിടെ സമൂഹ മാധ്യമത്തിലൂടെ വിഷയം ആളിക്കത്തിക്കാൻ ശ്രമം. ഹിന്ദുക്കൾ മുസ്ലിംകളാൽ ആക്രമിക്കപ്പെടുെന്നന്ന് വ്യാജ ഫോട്ടോകൾ ഉപയോഗിച്ച് പ്രചരിപ്പിക്കാനാണ് ശ്രമം നടക്കുന്നത്. ഇതിനെതിരെ നാഷനലിസ്റ്റ് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് അഡ്വ. മുജീബ് റഹ്മാൻ ഡി.ജി.പിക്ക് പരാതി നൽകി. മതസ്പർധ വളർത്തുന്ന തരത്തിെല പോസ്റ്റ് നൽകിയ വിമേഷ് വിജയ് എന്ന ആൾക്കും പോസ്റ്റ് ഷെയർ ചെയ്ത ആയിരത്തോളം പേർക്കുമെതിരെയാണ് പരാതി നൽകിയത്. നിരവധിപേർ നോക്കിനിൽക്കെ ഒരുസ്ത്രീയുടെ വസ്ത്രം വലിച്ചഴിക്കുന്ന ചിത്രത്തിനൊപ്പം പശ്ചിമബംഗാളിൽ ഹിന്ദുസ്ത്രീയുടെ വസ്ത്രം അഴിക്കുന്ന ഇസ്ലാമിക തീവ്രവാദികൾ എന്ന വാചകത്തോടെ നൽകിയ പോസ്റ്റിനെതിരെയാണ് പരാതി. ബി.ജെ.പി നേതാവുകൂടിയായ നടൻ മനോജ് തിവാരിയുടെ 'ഒൗരത് ഖിലോന നഹി' ചിത്രത്തിലെ രംഗമാണിത്. മതസ്പർധ വളർത്തുക എന്ന വ്യക്തമായ ഉദ്ദേശ്യത്തോടെ വ്യാജചിത്രം പ്രചരിപ്പിച്ചതിന് ഐ.പി.സി സെക്ഷൻ 153 -ബി (സി), ഇൻഫർമേഷൻ ടെക്‌നോളജി ആക്ട് 66 -എ (ബി) എന്നീ വകുപ്പ് പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണെന്നും പരാതിയിൽ പറയുന്നു. അതേസമയം, ബി.ജെ.പി വനിത നേതാവ് വിജേത മാലിക് ഇതേ ചിത്രം പോസ്റ്റ് ചെയ്തിരുന്നു. ക്രിമിനൽക്കേസിലെ പ്രതിയെ പിടികൂടി (ചിത്രം എ.കെ.എൽ 57) കായംകുളം: നിരവധി ക്രിമിനൽക്കേസിലെ പ്രതിയെ ആർ.പി.എഫ് പിടികൂടി. എറണാകുളം സ്വദേശി ഷമീറാണ് (30) പിടിയിലായത്. ഞായറാഴ്ച പുലർച്ചെ ഗുരുവായൂർ-എഗ്മൂർ എക്‌സ്പ്രസ് ട്രെയിനിൽ കായംകുളം സ്‌റ്റേഷനിൽ വന്നിറങ്ങിയപ്പോഴാണ് പിടികൂടിയത്. സംശയാസ്പദ രീതിയിൽ നിൽക്കുന്നത് കണ്ട് ഡ്യൂട്ടിയിലുണ്ടായിരുന്ന ആർ.പി.എഫ് ഉദ്യോഗസ്ഥൻ അലക്‌സാണ്ടറുടെ ചോദ്യം ചെയ്യലാണ് പിടിയിലാകാൻ കാരണമായത്. വെള്ളം കുടിക്കാൻ ഇറങ്ങിയതാണെന്നും ട്രെയിൻ വിട്ടുപോയതിനാൽ അടുത്തതിന് പോകാൻ നിൽക്കുകയാണെന്നും പറഞ്ഞു. മറ്റ് ഉദ്യോഗസ്ഥർ എത്തിയപ്പോൾ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഇയാളെ ബലമായി ആർ.പി.എഫ് ഓഫിസിൽ എത്തിക്കുകയായിരുന്നു. എസ്‌.ഐ എം.എസ്. മീനയുടെ നേതൃത്വത്തിൽ ചോദ്യം ചെയ്തതോടെയാണ് മോഷണം, ഭവനഭേദനം തുടങ്ങി നിരവധി കേസിലെ പ്രതിയാണെന്ന് തെളിഞ്ഞത്. മോഷ്ടിച്ച മൊബൈൽഫോൺ ഇയാളിൽനിന്ന് കണ്ടെടുത്തിട്ടുണ്ട്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഹരിപ്പാട് ട്രെയിൻ നിർത്തിയപ്പോൾ യാത്രക്കാര​െൻറ മൊബൈൽഫോൺ മോഷ്ടിച്ച് ഏൽപിക്കുകയായിരുെന്നന്നാണ് മൊഴി നൽകിയിരിക്കുന്നത്. കൊച്ചിയിൽ വീട് കുത്തിത്തുറന്ന് മോഷണം, ഓട്ടോ മോഷണം, മൊബൈൽ ഫോൺ മോഷണം തുടങ്ങി നിരവധി കേസുകളിൽ പ്രതിയായ ഇയാളെ പിന്നീട് ആലപ്പുഴ ആർ.പി.എഫിന് കൈമാറി. കഴിഞ്ഞദിവസങ്ങളിലായി കായംകുളം റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ച് പിടിച്ചുപറി, മാലപൊട്ടിക്കൽ, മോഷ്ടാക്കളായ പ്രതികൾ ചാടിപ്പോയത് ഉൾപ്പെടെയുള്ള സംഭവങ്ങൾ നടന്നതിനെത്തുടർന്ന് പൊലീസി​െൻറയും ആർ.പി.എഫി​െൻറയും കർശന നിരീക്ഷണത്തിലാണിവിടം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.