ചരിത്രം സാക്ഷി; കൃഷ്​ണൻ നായർ സ്​റ്റുഡിയോ ഇനി ഒാർമയിൽ മാത്രം

കൊച്ചി: മെേട്രായിൽ കയറി യാത്ര, അരഡസൻ വരുന്ന മാളുകളിൽ ഏതിലെങ്കിലും ഷോപ്പിങ്, ഇളം കാറ്റേറ്റ് മറൈൻ ഡ്രൈവിലെ ഉലാത്തൽ... ഇന്ന് കൊച്ചി സന്ദർശിക്കുന്നവരുടെ പ്രധാന ലക്ഷ്യങ്ങൾ ഇവയൊക്കെയാണ്. 1960-80 കാലത്തും ധാരാളം പേർ കൊച്ചി കാണാൻ കേരളത്തി​െൻറ വിവിധ ഭാഗങ്ങളിൽനിന്ന് എത്തുമായിരുന്നു. ക്യാപ്പിറ്റോൾ ഹെയർ സെല്യൂണിൽ കയറി മുടിവെട്ടുക, കൃഷ്ണൻ നായർ സ്റ്റുഡിയോയിൽ കയറി ഫോേട്ടാ എടുക്കുക, ബ്രോഡ്വേയിൽ ചാക്കോളാസ് െടക്സ്ൈറ്റൽസിൽനിന്ന് വസ്ത്രങ്ങളും എം.ജി േറാഡിെല ബാലൻ ചേട്ട​െൻറ കൊച്ചിൻ ബേക്കറിയിൽനിന്ന് കേക്കും വാങ്ങുക. ഇതൊക്കെയായിരുന്നു അന്ന് ഒരു ശരാശരി മലയാളി യുവാവി​െൻറ കൊച്ചി യാത്രയുടെ പ്രധാന ഉദ്ദേശ്യങ്ങൾ. ക്യാപ്പിറ്റോളിനും ചാക്കോളാസിനും കൊച്ചിൻ ബേക്കറിക്കും പിന്നാലെ കൃഷ്ണൻ നായർ സ്റ്റുഡിേയായും കാലയവനികക്കുള്ളിൽ മറഞ്ഞു. കോൺവ​െൻറ് ജങ്ഷനിലെ സ്റ്റുഡിയോ പൊളിച്ചുമാറ്റുകയാണിപ്പോൾ. നേരത്തേതന്നെ സ്ഥാപനം നിർത്തിയെങ്കിലും വെള്ളിയാഴ്ചയാണ് കെട്ടിടം പൊളിച്ചുമാറ്റാൻ തുടങ്ങിയത്. േകരളത്തി​െൻറ സാംസ്കാരിക ചരിത്രത്തി​െൻറ തന്നെ ഭാഗമായ കൃഷ്ണൻ നായർ സ്റ്റുഡിയോയിലാണ് പല പ്രധാന സിനിമകളുടെയും ഷൂട്ടിങ് പോലും നടന്നിരുന്നത്. സ്റ്റുഡിയോ സ്ഥിതി ചെയ്യുന്ന ഭൂമി എട്ടു കുടുംബാംഗങ്ങൾക്ക് ഒാഹരി വീതം വെക്കുന്നതി​െൻറ ഭാഗമായാണ് പൊളിച്ചത്. 1907ൽ സ്റ്റുഡിയോ സ്ഥാപിച്ചത് എസ്. പദ്മനാഭൻ നായരാണ്. 1973ൽ കേരളത്തിന് ആദ്യമായി സന്തോഷ് ട്രോഫി നേടിക്കൊടുത്ത മത്സരമടക്കം സുപ്രധാന പല മുഹൂർത്തങ്ങളും ഇൗ സ്റ്റുഡിയോ ആണ് പകർത്തിയത്. സ്വാതന്ത്ര്യസമരകാലത്ത് രാേജന്ദ്ര മൈതാനമായിരുന്നു രാഷ്ട്രീയ പൊതുയോഗങ്ങളുടെ കേന്ദ്ര ബിന്ദു. അന്ന് കൊച്ചിയെ കറുപ്പിലും വെളുപ്പിലും ചാലിച്ച് കാണിച്ചുതന്നത് കൃഷ്ണൻ നായർ സ്റ്റുഡിയോയിലെ കാമറകളാണ്. 2005ൽ സ്റ്റുഡിയോക്ക് തീ പിടിച്ചത് ചരിത്ര ഏടുകൾ പലതും ഇല്ലാതാക്കി. ഭിത്തിയിൽ ചില്ലിട്ടുവെച്ച പടങ്ങൾ പലതും കത്തിയമർന്നു. സ്റ്റുഡിയോ മന്ദിരം മണ്ണായതോടെ കൊച്ചിയുടെ ഒരു ചരിത്രം തന്നെയാണ് വിസ്മൃതിലാകുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.