കൊച്ചി: കുഫോസിൽ എം.ബി.എ എനർജി മാനേജ്മെൻറ്, ജനറൽ എന്നിവയിൽ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ ചൊവ്വാഴ്ച രാവിലെ 11ന് നടക്കും. ഫോൺ: 9496823410. അഭിമുഖം കൊച്ചി: ജില്ലയിലെ വിവിധ ആരോഗ്യ സ്ഥാപനങ്ങളിൽ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അഭിമുഖം നടത്തുന്നു. അപേക്ഷ വ്യാഴാഴ്ചക്കുമുമ്പ് എറണാകുളം ദേശീയ ആരോഗ്യദൗത്യം ഒാഫിസിൽ സമർപ്പിക്കണം. വിവരങ്ങൾക്ക് www.arogyakeralam.gov.in ഫോൺ: 0484 2354737. അധ്യാപക ഒഴിവ് കൊച്ചി: എസ്.ആർ.വി ഹയർ സെക്കൻഡറി സ്കൂളിൽ നിലവിലെ കെമിസ്ട്രി (ജൂനിയർ) അധ്യാപക ഒഴിവിലേക്ക് നിയമനത്തിന് അഭിമുഖം തിങ്കളാഴ്ച രാവിലെ 10ന് സ്കൂൾ ഒാഫിസിൽ നടക്കും. നിശ്ചതയോഗ്യതയുള്ള ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫികറ്റ്, പകർപ്പ് എന്നിവയുമായി ഹാജരാകണം. കളമശ്ശേരി: ഗവ. െഎ.ടി.െഎയിലെ ആഗസ്റ്റ് സെക്ഷനിലെ അഡ്മിഷനിലേക്കുള്ള ഒന്നാംഘട്ട കൗൺസലിങ് തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ നടക്കും. തിങ്കളാഴ്ച: വനിതകൾ സ്പെഷൽ കാറ്റഗറി, ചൊവ്വാഴ്ച: മെട്രിക് ട്രേഡ് ഇൻഡക്സ് മാർക്ക് 220ന് മുകളിൽ, ബുധനാഴ്ച: നോൺ മെട്രിക് ട്രേഡ് ഇൻഡക്സ് മാർക്ക് 215 ന് മുകളിൽ. അർഹരായവർ അന്നേ ദിവസം രാവിലെ എട്ടിന് െഎ.ടി.െഎയിൽ ഹാജരാകണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.