ഗിന്നസ് റെക്കോര്‍ഡ് ലക്ഷ്യമിട്ട് 'സ്‌നേഹത്തീരം'

ആലുവ: ഗിന്നസ് റെക്കോഡ് ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന 'സ്‌നേഹതീരം' ശനിയാഴ്ച ആലുവ യു.സി. കോളജില്‍ നടക്കും. 5000 പൂർവ വിദ്യാർഥികളെയാണ് പങ്കെടുപ്പിക്കുന്നത്. ഇതിന് മുന്നോടിയായി വെള്ളിയാഴ്ച കോളജില്‍ പൂർവ വിദ്യാർഥി സംഗമം ആരംഭിച്ചു. പൂർവ വിദ്യാർഥികളുടെ കലാപരിപാടികൾ, കാരിക്കേച്ചര്‍, കാര്‍ട്ടൂണ്‍ പ്രദര്‍ശനം എന്നിവയും നടന്നു. ഇന്ന് രാവിലെ 8.45ന് പരിപാടികള്‍ക്ക് തുടക്കമാകും. ഗാനരചയിതാവ് ആര്‍.കെ. ദാമോദരന്‍ രചിച്ച വരികള്‍ക്ക് സംഗീത സംവിധായകന്‍ സെബി നായരമ്പലം ഈണം നല്‍കി വിദ്യാർഥികള്‍ അവതരിപ്പിക്കുന്ന ഗുരുവന്ദനം ഉണ്ടാകും. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാേപ്പാലീത്ത സംഗമം ഉദ്ഘാടനം ചെയ്യും. 5000 പേരെ ഉള്‍കൊള്ളുന്ന പന്തല്‍ കോളജ് മൈതാനത്ത് ഒരുക്കിയിട്ടുണ്ട്. 1000 ചതുരശ്ര അടിയില്‍ ശില്‍പി മരപ്രഭു രാമചന്ദ്രനാണ് വേദിയൊരുക്കിയത്. പൂർവ വിദ്യാർഥികളും നൂറു വയസ്സ് പിന്നിട്ടവരുമായ ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം, സി.എസ്. ഫിലിപ്പ് എന്നിവരെയും 75 വയസ്സ് പിന്നിട്ട 18 അധ്യാപകരെയും ചടങ്ങില്‍ ആദരിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.