കോതമംഗലം: സൗദി അറേബ്യയില്‍ ആറുമാസമായി അനധികൃത തടവില്‍ പാര്‍പ്പിച്ചിരുന്ന യുവാവിനെ നാട്ടിലത്തെിച്ചു. വടാട്ടുപാറ പലവന്‍പടി മൂഞ്ഞച്ചന്നേല്‍ കുഞ്ഞിന്‍െറ മകന്‍ അരുണിനെയാണ് നാട്ടിലത്തെിച്ചത്. ആറുമാസം മുമ്പ് അനാവശ്യ കുറ്റം ആരോപിച്ച് ജയിലിലടച്ച അരുണിനെ ശിക്ഷ കാലാവധി കഴിഞ്ഞിട്ടും മോചിപ്പിക്കാതെ തടവില്‍ പാര്‍പ്പിക്കുകയായിരുന്നു. നാട്ടിലേക്ക് മടക്കി അയക്കാന്‍ തയാറാകാഞ്ഞതിനത്തെുടര്‍ന്ന് അരുണിന്‍െറ മാതാപിതാക്കള്‍ ബി.ജെ.പി പ്രവര്‍ത്തകരുമായി ബന്ധപ്പെട്ടു. പാര്‍ട്ടി കോതമംഗലം മണ്ഡലം കമ്മിറ്റി വിവരം അറിയിച്ചതിനത്തെുടര്‍ന്ന് സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജുമായി ബന്ധപ്പെട്ടതാണ് അരുണിന്‍െറ മോചനത്തിന് സാഹചര്യമൊരുക്കിയത്. നാട്ടില്‍ തിരിച്ചത്തെിയ അരുണിനെ ബി.ജെ.പി കോതമംഗലം നിയോജകമണ്ഡലം നേതാക്കളായ ഇ.ടി. നടരാജന്‍, ജയകുമാര്‍ വെട്ടിക്കാടന്‍, മനോജ് ഇഞ്ചൂര്‍, വടാട്ടുപാറ മേഖല നേതാക്കളായ ഓമനക്കുട്ടന്‍, വിഷ്ണു എന്നിവര്‍ സന്ദര്‍ശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.