ആലുവ: സഭതര്‍ക്കത്തത്തെുടര്‍ന്ന് പൂട്ടിക്കിടക്കുന്ന ആലുവ തൃക്കുന്നത്ത് സെമിനാരി പള്ളിയില്‍ പിതാക്കന്മാരുടെ ഓര്‍മപ്പെരുന്നാളിനോടനുബന്ധിച്ച് ഇരുവിഭാഗവും കബറില്‍ ധൂപപ്രാര്‍ഥന നടത്തി. ഫോര്‍ട്ട്കൊച്ചി സബ് കലക്ടര്‍ അദീല അബ്ദുല്ല, റൂറല്‍ എസ്.പി എ.വി. ജോര്‍ജ് എന്നിവരുടെ നേതൃത്വത്തില്‍ കനത്ത പൊലീസ് സുരക്ഷയിലാണ് ആരാധന നടന്നത്. ഇരുവിഭാഗത്തിനും പ്രാര്‍ഥനക്കായി പ്രത്യേകം സമയം അനുവദിച്ചിരുന്നു. നേരത്തേയുള്ള കോടതി ഉത്തരവ് ഇക്കുറി നടപ്പാക്കുകയായിരുന്നു. രാവിലെ ഏഴുമുതല്‍ 11വരെ ഓര്‍ത്തഡോക്സ് വിഭാഗത്തിനും ഉച്ചക്ക് ഒന്നുമുതല്‍ അഞ്ചുവരെ യാക്കോബായ വിഭാഗത്തിനുമാണ് പിതാക്കന്മാരുടെ കബറിങ്കല്‍ ധൂപപ്രാര്‍ഥനക്കും ആരാധനക്കും അനുമതി നല്‍കിയത്. പത്തുപേര്‍ വീതമുള്ള ചെറുസംഘങ്ങളായാണ് വിശ്വാസികളെ സെമിനാരിയില്‍ പ്രവേശിപ്പിച്ചത്. രാവിലെ ഓര്‍ത്തഡോക്സ് വിഭാഗം കാതോലിക്ക ബാവ ബസേലിയോസ് മാര്‍ തോമസ് പൗലോസ് ദ്വിതീയന്‍ കബറിങ്കലെ ധൂപപ്രാര്‍ഥനക്ക് മുഖ്യകാര്‍മികത്വം വഹിച്ചു. അങ്കമാലി ഭദ്രാസന മെത്രാപ്പോലീത്ത യൂഹാനോന്‍ മാര്‍ പോളികാര്‍പ്പസ്, ഡോ. തോമസ് മാര്‍ അത്തനാസിയോസ്, ഫാ. ജോണ്‍സ് എബ്രഹാം കോഞ്ഞാട്ട്, ഫാ. സിജോ കുര്യാക്കോസ്് എന്നിവര്‍ നേതൃത്വം നല്‍കി. ഉച്ചക്കുശേഷം യാക്കോബായപക്ഷം ബാവ ഡോ. തോമസ് പ്രഥമന്‍ മെത്രാപ്പോലീത്തയുടെ നേത്വത്തില്‍ ധൂപപ്രാര്‍ഥന നടത്തി. ഫാ. ജോസഫ് മാര്‍ ഗ്രിഗോറിയോസ്, എബ്രഹാം മാര്‍ സേവേറിയോസ്, ഫാ. സാബു പാറക്കല്‍, ഡോ. മാത്യൂസ് മാര്‍ അന്തിമോസ്, ഫാ. ഷാലു പൗലോസ്, തമ്പു ജോര്‍ജ് തുകലന്‍ എന്നിവര്‍ നേതൃത്വം നല്‍കി. അഞ്ച് ഡിവൈ.എസ്.പിമാര്‍, പത്ത് സി.എമാര്‍, 50എസ്.എമാര്‍, 450 പൊലീസുകാര്‍, 150 വനിത പൊലീസുകാര്‍ എന്നിവരാണ് ഉണ്ടായിരുന്നത്. ഓര്‍ത്തഡോക്സ് വിഭാഗത്തിന്‍െറ നേതൃത്വത്തില്‍ രാവിലെ കുര്‍ബാന, വനിത സമാജം സമ്മേളനം എന്നിവയുണ്ടായിരുന്നു. യുവജനവിഭാഗം വൈസ് പ്രസിഡന്‍റ് ഫാ. ഫിലിപ്പ് തരകന്‍ തേവലക്കര ക്ളാസ് നയിച്ചു. ഉച്ചയോടെ തീര്‍ഥാടകസംഗമം, വൈകുന്നേരം സന്ധ്യനമസ്കാരം എന്നിവയും നടത്തി. യാക്കാബായ വിഭാഗത്തിന്‍െറ നേതൃത്വത്തില്‍ രാവിലെ പ്രാര്‍ഥനയജ്ഞം, അങ്കമാലി ഭദ്രാസനത്തിലെ വൈദികരുടെയും യൂത്ത് അസോസിയേഷന്‍ മര്‍ത്തമറിയം വനിത സമാജം, അന്ത്യോക്യ വിശ്വാസസംരക്ഷണ സമിതി എന്നിവയുടെ സംയുക്ത യോഗവും നടന്നു. അകപ്പറമ്പ് പള്ളിയില്‍നിന്നും വടക്കന്‍ പറവൂര്‍ പള്ളിയില്‍നിന്നുമത്തെുന്ന വിശ്വാസികള്‍ക്ക് നഗരസഭ സ്വീകരണം നല്‍കി. രാത്രി സന്ധ്യപ്രാര്‍ഥന, പ്രദിക്ഷണം എന്നിവയും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.