കാക്കനാട്: അളവു തൂക്ക ഉപകരണം ഉപയോഗിക്കാതെ പാചകവാതകം വിതരണംചെയ്യുന്ന ഗ്യാസ് ഏജന്‍സികള്‍ക്കെതിരെ ലീഗല്‍ മെട്രോളജി നടപടി തുടങ്ങി. ഗ്യാസ് ഏജന്‍സികളുടെ പാചകവാതക വിതരണവാഹനങ്ങളില്‍ അളവു തൂക്ക ഉപകരണങ്ങളുണ്ടെങ്കിലും ഉപയോഗിക്കാറില്ല. പാചകവാതകത്തിന്‍െറ അളവ് ഉറപ്പുവരുത്തി വിതണംചെയ്യണമെന്ന് നിയമം അനുശാസിക്കുന്നുണ്ടെങ്കിലും ഒരിക്കലും ഉപയോഗിക്കാറില്ളെന്ന് ലീഗല്‍ മെട്രോളജി വകുപ്പ് നടത്തിയ പരിശോധനയില്‍ കണ്ടത്തെി. ഗാര്‍ഹിക ഉപയോഗത്തിനുള്ള സിലിണ്ടറിന്‍െറ തൂക്കം 14.2 കിലോയാണ്. പക്ഷേ, ഇതില്‍ പാചക വാതകം എത്രയുണ്ടെന്ന് ആരും അന്വേഷിക്കാറില്ല. അഥവാ ചോദ്യംചെയ്താല്‍ ജനമധ്യത്തില്‍വെച്ച് അപമാനിക്കപ്പെടുന്ന സാഹചര്യവുമാണ്. സ്വകാര്യ ഏജന്‍സികള്‍ പലതരത്തില്‍ തൂക്കത്തില്‍ കൃത്രിമം കാട്ടി ഉപഭോക്താക്കളെ പിഴിയുന്ന പ്രവണത വ്യാപകമാണ്. രേഖപ്പെടുത്തിയ തൂക്കം പലപ്പോഴും ഉണ്ടായെന്നുവരില്ല. ഉപയോക്താക്കളുടെ അജ്ഞതയാണ് നിയമ ലംഘനത്തിന് പ്രേരിപ്പിക്കുന്നതെന്നും ബോധവത്കരണം ലക്ഷ്യമിട്ടാണ് പരിശോധന നടത്തിയതെന്നും മധ്യമേഖല ഡെപ്യൂട്ടി കണ്‍ട്രോളര്‍ ആര്‍.റാം മോഹന്‍ പറഞ്ഞു. ഏജന്‍സികളുടെ വാഹനങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് നിയമലംഘനം കണ്ടത്തെിയത്. എറണാകുളത്ത് ഏഴ് ഏജന്‍സികളാണ് നിയമ ലംഘനത്തിന് പിടിയിലായത്. തൃശൂരില്‍ (ഏഴ് ), പാലക്കാട് (അഞ്ച്) ഇടുക്കി (അഞ്ച് ) ഏജസികള്‍ക്കെതിരെ നടപടിയെടുക്കാന്‍ ഡെപ്യൂട്ടി കണ്‍ട്രോളര്‍ നിര്‍ദേശം നല്‍കി. നിയമം ലംഘിച്ച ഏജന്‍സികള്‍ക്ക് 2000 രൂപ വീതമാണ് പിഴ. ഇതേ കുറ്റം ആവര്‍ത്തിച്ചാല്‍ ഏജന്‍സി ഉടമകളെ പ്രോസിക്യൂട്ട് ചെയ്യാനും നിയമം അനുശാസിക്കുന്നുണ്ട്. പാക്കേജ്ഡ് കമ്മോഡിറ്റീസ് നിയമപ്രകാരമാണ് ഏജന്‍സികള്‍ക്കെതിരെ നടപടിയെടുത്തത്. നിയമനുസരിച്ച് പാചകവാതക സിലിണ്ടറില്‍ കമ്പനികള്‍ രേഖപ്പെടുത്തിയിരിക്കുന്ന തൂക്കം ഒരു കാരണവശാലും (ആവറേജ് നെറ്റ് ക്വാണ്ടിറ്റി) കുറയാന്‍ പാടില്ല. പ്ളാന്‍റില്‍ സിലിണ്ടറില്‍ വെള്ളം നിറച്ചശേഷം ശരിയായി ഊറ്റിക്കളയാതെ വാതകം നിറക്കുന്നത് അളവില്‍ വ്യത്യാസം വരാന്‍ ഇടയാക്കാറുണ്ടെന്നാണ് സംശയിക്കുന്നത്. പാചക വാതക സിലിണ്ടറിനുള്ളില്‍ വെള്ളം കണ്ടത്തെിയാല്‍ അത് മാറ്റിക്കൊടുക്കണമെന്നാണ് നിബന്ധന. എന്നാല്‍, ചിലപ്പോള്‍ ഏജന്‍സി അധികൃതര്‍ ഇതിന് തയാറാകുന്നില്ളെന്ന് ഉപഭോക്താക്കള്‍ പറയുന്നു. അസി. കണ്‍ട്രോളര്‍ വി.എസ്.ജയകുമാറിന്‍െറ നേതൃത്വത്തില്‍ ഇന്‍സ്പെക്ടര്‍മാരായ വിനോദ് കുമാര്‍, ജോബിന്‍ വര്‍ഗീസ്, വിമല്‍, മോഹന്‍ കുമാര്‍, വേണു എന്നിവരാണ് മധ്യമേഖലയിലെ നാലു ജില്ലകളില്‍ പരിശോധന നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.