കായംകുളം: പച്ചക്കറി ഇറക്കുന്നതിന് അധികകൂലി ആവശ്യപ്പെട്ടതില്‍ പ്രതിഷേധിച്ച് ചരക്കിറക്കുന്നത് വ്യാപാരികള്‍ നിര്‍ത്തിയതോടെ കായംകുളത്ത് പച്ചക്കറിവ്യാപാരം സ്തംഭിച്ചു. വ്യാപാരികളുമായി കൂടിയാലോചിക്കാതെ എടുത്ത ഏകപക്ഷീയ നിലപാടാണ് പ്രതിഷേധത്തിന് കാരണമെന്ന് മൊത്തവിതരണക്കാര്‍ പറഞ്ഞു. നഗരത്തിലെ 13ഓളം മൊത്തവ്യാപാര ശാലകളിലേക്ക് ദിവസവും 50 ലോഡോളം പച്ചക്കറിയും വാഴക്കുലയുമാണ് എത്തുന്നത്. പച്ചക്കറി വിപണന കേന്ദ്രം അടഞ്ഞതോടെ നഗരത്തിലെയും സമീപപ്രദേശങ്ങളിലെയും ചെറുകിട കച്ചവടക്കാരും ജനങ്ങളും ദുരിതത്തിലായി. അതേസമയം, ചൊവ്വാഴ്ച പച്ചക്കറി എത്തിക്കാനുള്ള ശ്രമം വ്യാപാരികള്‍ നടത്തുന്നുണ്ടെങ്കിലും കൂലിപ്രശ്നത്തില്‍ തീര്‍പ്പായില്ളെങ്കില്‍ ലോഡ് ഇറക്കാനുള്ള സാധ്യത കുറവാണ്. കഴിഞ്ഞ 20ന് ലോഡ് ഇറക്കിയ ശേഷമാണ് കൂലി വര്‍ധന ആവശ്യപ്പെട്ടുള്ള നോട്ടീസ് വ്യാപാരികള്‍ക്ക് ലഭിക്കുന്നത്. വ്യാപാരിസംഘടന നേതൃത്വവുമായി തൊഴിലാളി യൂനിയന്‍ നടത്തിയ ചര്‍ച്ചകള്‍ക്കുശേഷമാണ് കൂലി സംബന്ധിച്ച് ധാരണയായത്. എന്നാല്‍, ചര്‍ച്ചയില്‍ പച്ചക്കറി വ്യാപാരികളുടെ പ്രതിനിധി ഇല്ലാതിരുന്നതാണ് പ്രശ്നമായത്. പലചരക്ക്, ഹാര്‍ഡ്വെയര്‍, ഫര്‍ണിച്ചര്‍, ഇലക്ട്രോണിക്സ്, പഴവര്‍ഗങ്ങള്‍, വാഴക്കുല, പച്ചക്കറി എന്നിങ്ങനെ ഓരോ വിഭാഗം തിരിച്ചാണ് കൂലി വര്‍ധന നിശ്ചയിച്ചത്. മറ്റു മേഖലകളില്‍നിന്ന് വ്യത്യസ്തമായി 50 മുതല്‍ 80 ശതമാനംവരെ വര്‍ധന പച്ചക്കറിയും വാഴക്കുലയും ഇറക്കാന്‍ നിശ്ചയിച്ചതാണ് വ്യാപാരികളെ ചൊടിപ്പിച്ചത്. അന്യായമായ കൂലിവര്‍ധന അംഗീകരിക്കാന്‍ കഴിയില്ളെന്ന് പച്ചക്കറി വ്യാപാരികള്‍ യോഗംചേര്‍ന്ന് തീരുമാനിച്ചതിന്‍െറ അടിസ്ഥാനത്തിലാണ് ലോഡ് ഇറക്കുന്നത് നിര്‍ത്തിവെച്ചത്. ഇതിനിടെ പച്ചക്കറി വ്യാപാരികളെ പങ്കെടുപ്പിക്കാതെ നടത്തിയ കൂലിവര്‍ധന ചര്‍ച്ച വ്യാപരി സംഘടനക്കുള്ളിലും അഭിപ്രായവ്യത്യാസത്തിന് കാരണമായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.