പുഴയില്‍ കെട്ടിടമാലിന്യം തള്ളല്‍; കൗണ്‍സിലര്‍ക്കെതിരെ പരാതി

ആലുവ: കെട്ടിടമാലിന്യം പുഴയില്‍ തള്ളിയതുമായി ബന്ധപ്പെട്ട് കൗണ്‍സിലറടക്കമുള്ളവര്‍ക്കെതിരെ പരാതി. പൗരാവകാശ പരിസ്ഥിതി സംരക്ഷണ സമിതിയാണ് കൗണ്‍സിലര്‍ കെ.വി. സരളയടക്കമുള്ളവര്‍ക്കെതിരെ പരാതി നല്‍കിയത്. കടത്തുകടവ് സാംസ്കാരിക കേന്ദ്രത്തിനടുത്ത് പൊളിച്ച പഴയ വീടിന്‍െറ അവശിഷ്ടങ്ങള്‍ പെരിയാറില്‍ തള്ളി എന്നാണ് പരാതി. സമിതി നല്‍കിയ പരാതിയെ തുടര്‍ന്ന് പൊലീസത്തെി പ്രവൃത്തി തടയുകയും തൊഴിലാളികളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. പിന്നീട് സ്റ്റേഷനിലത്തെിയ കൗണ്‍സിലര്‍, മണ്ണ് ഉടന്‍ പുഴയില്‍നിന്ന് മാറ്റാമെന്ന് അറിയിച്ചതിനെ തുടര്‍ന്ന് തൊഴിലാളികളെ വിട്ടു. പെരിയാര്‍ തീരത്ത് വാക് വേ നിര്‍മിക്കാനാണ് മണ്ണ് തീരത്ത് ഇട്ടത്. എന്നാല്‍, ഇതില്‍നിന്ന് കുറച്ച് പുഴയിലേക്ക് തെറിച്ച് വീഴുകയാണുണ്ടായതെന്ന് കൗണ്‍സിലര്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.