ആലുവ: മാര്‍ക്കറ്റില്‍ ആടുമാടുകളെ അറക്കുന്നത് കര്‍ശനമായി നിരോധിച്ചു. നിയമലംഘനവും മാലിന്യപ്രശ്നവും ബോധ്യപ്പെട്ടതിനത്തെുടര്‍ന്നാണ് നിരോധിച്ചത്. പുറമെനിന്ന് അറത്ത് കൊണ്ടുവരുന്ന മാംസം മാര്‍ക്കറ്റില്‍ വില്പന നടത്തണമെന്ന നിര്‍ദേശം വ്യാപാരികള്‍ക്ക് നല്‍കിയതായി ചെയര്‍പേഴ്സണ്‍ ലിസി എബ്രഹാം പറഞ്ഞു. മാര്‍ക്കറ്റിന്‍െറ ഒഴിഞ്ഞ മൂലയില്‍ പരസ്യമായാണ് ആടുമാടുകളെ അറത്തിരുന്നത്. രക്തമടക്കമുള്ള മാലിന്യം പെരിയാറിലേക്കാണ് ഒഴുക്കിയിരുന്നത്. ഇതിനെതിരെ പരാതി ഉയര്‍ന്നതോടെ അറക്കുന്നത് നിരോധിച്ചിരുന്നു. പിന്നീട്, മറ്റ് സ്ഥലങ്ങളില്‍നിന്ന് അറത്ത് കൊണ്ടുവന്ന് മാംസം മാത്രം വില്‍ക്കുകയായിരുന്നു. എന്നാല്‍, ക്രമേണ വീണ്ടും മാര്‍ക്കറ്റില്‍ അറക്കാന്‍ ആരംഭിച്ചു. ഇതോടെ മാലിന്യപ്രശ്നം ഉടലെടുത്തു. ജൈവ-അജൈവ മാലിന്യം അശ്രദ്ധയോടെ കൈകാര്യം ചെയ്യുന്നതുമൂലം മാര്‍ക്കറ്റ് പരിസരം വൃത്തിഹീനമാണെന്ന് ആരോപിച്ച് റെസിഡന്റ്സ് അസോസിയേഷനുകളും വ്യാപാരികളും രംഗത്തത്തെിയിരുന്നു. ആടുമാടുകളുടെ കുടലും മറ്റ് മാലിന്യവും പെരിയാറിലേക്ക് നീളുന്ന കാനയില്‍ തള്ളുകയാണ്. അഞ്ചുകൊല്ലം മുമ്പ് പെരിയാറിനോട് ചേര്‍ന്ന് നിര്‍മിച്ച മത്സ്യ-മാംസ മാര്‍ക്കറ്റില്‍നിന്നും മലിനജലം പുഴയിലേക്കാണ് ഒഴുക്കുന്നത്. മാലിന്യം സംസ്കരിക്കാന്‍ സ്ഥാപിച്ച എസ്.ടി.പി പ്ളാന്റ് പ്രവര്‍ത്തനരഹിതമായതാണ് പുഴയിലേക്ക് മാലിന്യം തള്ളാന്‍ കാരണം. എസ്.ടി.പി പ്ളാന്റിലും കാനകളിലും നിക്ഷേപിച്ച മാലിന്യം ദുര്‍ഗന്ധം വമിക്കുമ്പോള്‍ കീടനാശിനി പ്രയോഗം നടത്തുകയാണ് അധികൃതര്‍ ചെയ്യുന്നത്. ഇത് സമീപവാസികള്‍ക്ക് ദേഹാസ്വാസ്ഥ്യവും ശ്വാസംമുട്ടും ഉണ്ടാക്കുന്നതായി കാണിച്ച് പരാതി നല്‍കിയിരുന്നു. നഗരസഭയുടെ ആരോഗ്യവിഭാഗം മാര്‍ക്കറ്റില്‍ പരിശോധന നടത്തി പരാതിയില്‍ കഴമ്പുണ്ടെന്ന് ചെയര്‍പേഴ്സനെ അറിയിച്ചതിനത്തെുടര്‍ന്നാണ് നടപടിയെടുത്തത്. ഇതിനിടെ, അഞ്ച് റെസിഡന്റ്സ് അസോസിയേഷനും മാര്‍ക്കറ്റിലെ വ്യാപാരികളും ചേര്‍ന്ന് പ്രശ്നം മനുഷ്യാവകാശ കമീഷന്‍െറ ശ്രദ്ധയില്‍പെടുത്തി. ഇതുമായി ബന്ധപ്പെട്ട് മലിനീകരണ നിയന്ത്രണ ബോര്‍ഡിനും നഗരസഭക്കും നോട്ടീസ് അയക്കാന്‍ കമീഷന് തീരുമാനിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.