ആലപ്പുഴ: അന്യംനിന്ന കാര്‍ഷികസംസ്കാരത്തെ വീണ്ടെടുക്കാന്‍ മലയാളിക്ക് കഴിഞ്ഞതായി ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്. അഞ്ചുവര്‍ഷംകൊണ്ട് പച്ചക്കറിയുടെ കാര്യത്തില്‍ സ്വയംപര്യാപ്തത കൈവരിക്കാന്‍ കേരളത്തിനാകും. കണിച്ചുകുളങ്ങര സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ കാര്‍ഷികവികസന കര്‍ഷകക്ഷേമ വകുപ്പും ആത്മയും മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്തും കൃഷി വിജ്ഞാനകേന്ദ്രവും സംയുക്തമായി സംഘടിപ്പിച്ച കാര്‍ഷിക വിജ്ഞാന സംഗമവും കാര്‍ഷികമേളയും ‘പുലര്‍വെട്ടം-2017’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനങ്ങളില്‍ കൃഷിചെയ്യാനുള്ള താല്‍പര്യം ഉണ്ടാക്കാന്‍ മാരാരിക്കുളം മാതൃക സഹായിച്ചു. വീട്ടുമുറ്റത്ത് വീടിനാവശ്യമായ കൃഷി നടത്താന്‍ എല്ലാവരും തയാറാകുന്നു. അന്യംനിന്ന കാര്‍ഷികസംസ്കാരത്തെ നമുക്ക് വീണ്ടെടുക്കാനായെന്നും മന്ത്രി പറഞ്ഞു. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് ജി. വേണുഗോപാല്‍ അധ്യക്ഷത വഹിച്ചു. കാര്‍ഷികപ്രദര്‍ശനം മന്ത്രി ഉദ്ഘാടനം ചെയ്തു. വെറ്ററിനറി ഷോ ഉദ്ഘാടനം കയര്‍ കോര്‍പറേഷന്‍ ചെയര്‍മാന്‍ ആര്‍. നാസര്‍ നിര്‍വഹിച്ചു. പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ എ.ജി. അബ്ദുല്‍ കരീം ആമുഖപ്രഭാഷണം നടത്തി. ആത്മ പ്രോജക്ട് ഡയറക്ടര്‍ അലക്സ് മാത്യു പദ്ധതി വിശദീകരിച്ചു. മാരാരിക്കുളം വടക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. ഡി. പ്രിയേഷ് കുമാര്‍, കഞ്ഞിക്കുഴി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് സിനിമോള്‍ സോമന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാരായ എം.ജി. രാജു, വി.എ. സേതുലക്ഷ്മി, ജില്ല മൃഗസംരക്ഷണ ഓഫിസര്‍ ഡോ. വി. ഗോപകുമാര്‍, ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ.ജി. ശ്രീലത, ബ്ളോക്ക് പഞ്ചായത്ത് അംഗം പ്രഭ മധു, പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഷീബ എസ്. കുറുപ്പ്, ഏലിയാമ്മ വി. ജോണ്‍, എസ്. രാധാകൃഷ്ണന്‍, മുരളീധരന്‍ എന്നിവര്‍ സംസാരിച്ചു. ഇതോടനുബന്ധിച്ച് കാര്‍ഷിക പ്രദര്‍ശനം, വിളമത്സരം, നാടന്‍ കന്നുകാലി പ്രദര്‍ശനം, ശ്വാനപ്രദര്‍ശനം, കാര്‍ഷിക ക്വിസ്, കര്‍ഷക-ശാസ്ത്രജ്ഞ മുഖാമുഖം എന്നിവ നടന്നു. വിവിധ വകുപ്പുകളുടെ വില്‍പന-പ്രദര്‍ശന സ്റ്റാളുകളും പഴം-പച്ചക്കറികളുടെ പ്രദര്‍ശനവും ഒരുക്കിയിട്ടുണ്ട്. ഡോ. എസ്. രവി, ഡോ. കലാവതി, ഡോ. ചന്ദ്രിക മോഹന്‍ എന്നിവര്‍ ക്ളാസെടുത്തു. ഞായറാഴ്ച വൈകുന്നേരം 3.30ന് സമാപന സമ്മേളനം ചേര്‍ത്തല നഗരസഭ ചെയര്‍മാന്‍ ഐസക് മാടവന ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.