മൂവാറ്റുപുഴ: വാല്‍പ്പാറ നീര്‍ത്തട പദ്ധതിക്ക് അനുവദിച്ച 29.63 ലക്ഷം രൂപ ചെലവഴിച്ചതിലെ ക്രമക്കേട് സംബന്ധിച്ച് ത്വരിതാന്വേഷണം നടത്താന്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഉത്തരവ്. തൊടുപുഴ താലൂക്ക് വണ്ണപ്പുറം വില്ളേജില്‍ ചെറിയാന്‍കുന്നേല്‍ ശിവദാസനാണ് ഹരജി നല്‍കിയത്. വണ്ണപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ.പി.വര്‍ഗീസ്, കൃഷി ഓഫിസര്‍ അനില്‍കുമാര്‍, കേരള ഹൈജീന്‍ എജുക്കേഷനല്‍ സൊസൈറ്റി പ്രസിഡന്‍റ് സണ്ണിമാത്യു, ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സണ്ണി കളപ്പുര, ക്ഷേമ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സന്‍ ഷൈനി റെജി, പഞ്ചായത്ത് സെക്രട്ടറി എം.കെ.ചാക്കോ, തൊടുപുഴ സോയില്‍ സര്‍വേ അസി.ഡയറക്ടര്‍, അസി.സോയില്‍ കണ്‍സര്‍വേറ്റര്‍, സയന്‍റിഫിക് എക്സ്റ്റെന്‍ഷന്‍ ഓഫിസര്‍, വണ്ണപ്പുറം എല്‍.എസ്.ജി.ഡി അസി.എന്‍ജിനീയര്‍ എന്നിവരാണ് എതിര്‍കക്ഷികള്‍. വണ്ണപ്പുറം ഗ്രാമപഞ്ചായത്താണ് പദ്ധതി രൂപവത്കരിച്ചത്. 2009 -13ല്‍ വണ്ണപ്പുറം ഗ്രാമ പഞ്ചായത്ത് പശ്ചിമഘട്ട ഗ്രാമപദ്ധതിയുടെ ഭാഗമായി കേന്ദ്രസംസ്ഥാന സര്‍ക്കാറില്‍നിന്ന് മണ്ണും ജൈവസമ്പത്തും സംരക്ഷിക്കുന്നതിന് സഹായമാവശ്യപ്പെട്ട് നല്‍കിയ പദ്ധതിയിലാണ് ഫണ്ടനുവദിച്ചത്. പദ്ധതി നടത്തിപ്പിലേക്കായി രൂപവത്കരിച്ച നോഡല്‍ ഏജന്‍സി കേരള ഹൈജീന്‍ എജുക്കേഷനല്‍ സൊസൈറ്റി 10.75 ലക്ഷമാണ് പദ്ധതിക്കായി ഇതുവരെ ചെലവഴിച്ചതെന്ന് പരാതിയില്‍ പറയുന്നു. തുക ചെലവഴിക്കാന്‍ കഴിയാതെവന്നതിനത്തെുടര്‍ന്ന് തിരിച്ചടച്ച തുക ഒഴിവാക്കിയാല്‍ പഞ്ചായത്തിന്‍െറ നടപടി മൂലം സംസ്ഥാന സര്‍ക്കാറിന് 15 ലക്ഷം രൂപ നഷ്ടംവന്നുവെന്നും പരാതിയിലുണ്ട്. ഗുണഭോക്താക്കളുടെ എണ്ണം രേഖകളില്‍ കാണുന്നില്ളെന്നും വ്യാജ പേരുകളാണ് സംഘടനയിലും പദ്ധതികളിലും കാണുന്നതെന്നും ഹരജിയില്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.