കോതമംഗലം: ഇതരസംസ്ഥാന തൊഴിലാളികള്‍ക്കും വി ദ്യാര്‍ഥികള്‍ക്കും വിതരണം ചെയ്യുന്നതിനായി കൊണ്ടുവന്ന രണ്ടേമുക്കാല്‍ കിലോ കഞ്ചാവുമായി അസം സ്വദേശി മുഫീദുല്‍ ഇസ്ലാമിനെ (31) എക്സൈസ് ഇന്‍സ്പെക്ടര്‍ പി.കെ.റോയിയും സംഘവും അറസ്റ്റ് ചെയ്തു. പല്ലാരിമംഗലം അടിവാടുള്ള ഇതരസംസ്ഥാന തൊഴിലാളി ക്യാമ്പില്‍നിന്നാണ് ഇയാളെ എക്സൈസ് സംഘം പിടികൂടിയത്. ചൊവ്വാഴ്ച നടത്തിയ റെയ്ഡിലാണ് ചാക്കില്‍ സൂക്ഷിച്ച കഞ്ചാവ് പിടിച്ചെടുത്തത്. ഒഡിഷയില്‍നിന്ന് ട്രെയിന്‍ മാര്‍ഗം എത്തിച്ച് ആവശ്യക്കാരെ കണ്ടത്തെി വിതരണംചെയ്യുന്ന കണ്ണികളില്‍ ഒരാളാണിയാളെന്ന് എക്സൈസ് പറഞ്ഞു. കോതമംഗലം, പോത്താനിക്കാട്, അടിവാട്, പല്ലാരിമംഗലം എന്നിവിടങ്ങളില്‍ വില്‍പന നടത്തിയിരുന്നത്. പ്രതി കുറച്ച് ദിവസങ്ങളായി നിരീക്ഷണത്തിലായിരുന്നു. കൂടുതല്‍ അറസ്റ്റുണ്ടാകുമെന്ന് എക്സൈസ് സി.ഐ ടി.എം.കാസിം അറിയിച്ചു. പ്രതിയെ കോതമംഗലം ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. റെയ്ഡിന് എക്സൈസ് ഇന്‍സ്പെക്ടര്‍ പി.കെ. റോയി, പ്രിവന്‍റിവ് ഓഫിസര്‍മാരായ വി.എ.ജബ്ബാര്‍, ചെറിയാച്ചന്‍ ജോര്‍ജ്, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ കെ.എം.അബ്ദുല്ലക്കുട്ടി, എല്‍.സി. ശ്രീകുമാര്‍, കെ.ജി.ഷിജീവ്, വി.എല്‍. ജിമ്മി, എം.കെ.ബിജു, സുജിത്ത് കെ.വിജയന്‍ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.