കോലഞ്ചേരി: വേനല്‍ കടുത്തതോടെ മേഖലയില്‍ കുടിവെള്ളക്ഷാമം രൂക്ഷമായി. വെള്ളത്തിനായി ജനം നെട്ടോട്ടം ആരംഭിച്ചതോടെ രണ്ടാഴ്ചക്കിടെ മേഖലയില്‍ കുത്തിയത് നൂറോളം കുഴല്‍ക്കിണറുകള്‍. വേനല്‍ കടുത്തതും കനാല്‍ വെള്ളവും കിണര്‍ വെള്ളവും കിട്ടാക്കനിയായതുമാണ് കാരണം. ഇതോടെ ചാകരയായത് കുഴല്‍ക്കിണര്‍ കുത്തുന്നവര്‍ക്കാണ്. മുപ്പതിനായിരം മുതല്‍ അമ്പതിനായിരം രൂപ വരെ ചെലവിട്ടാണ് കുഴല്‍ക്കിണര്‍ നിര്‍മാണം. ചിലയിടങ്ങളില്‍ വ്യക്തികള്‍ സ്വന്തം നിലയില്‍ ചെയ്യുമ്പോള്‍ ചില മേഖലകളില്‍ ഒന്നിലധികം കുടുംബങ്ങള്‍ സംയുക്തമായാണ് കിണര്‍ കുത്തുന്നത്. ഐക്കരനാട്, പൂതൃക്ക പഞ്ചായത്തുകളില്‍ മാത്രമായി രണ്ടാഴ്ചക്കിടെ കുത്തിയത് നൂറോളം കുഴല്‍ക്കിണറാണ്. വേനല്‍ ആരംഭത്തില്‍തന്നെ കുടിവെള്ളക്ഷാമം രൂക്ഷമാകുമെന്ന സൂചന ലഭിച്ചതോടെയാണ് പലരും മുന്‍കരുതലെന്നനിലയില്‍ കുഴല്‍ക്കിണര്‍ കുത്തിയത്. എന്നാല്‍, ഇങ്ങനെ കുത്തിയ കിണറുകളില്‍ പത്തെണ്ണത്തില്‍ വെള്ളം കിട്ടിയില്ളെന്നാണ് വിവരം. ഭൂനിരപ്പില്‍നിന്ന് 250-300 അടിയാണ് കുഴല്‍കക്കിണറുകളുടെ താഴ്ച. ഈ താഴ്ചയിലും വെള്ളം കിട്ടാത്തത് പലരുടെയും ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്. കുന്നത്തുനാട് നിയോജകമണ്ഡലത്തിലെ ഭൂരിഭാഗം മേഖലകളിലും രൂക്ഷമായ വരള്‍ച്ചയാണ് അനുഭവപ്പെടുന്നത്. വടവുകോട്-പുത്തന്‍കുരിശ്, മഴുവന്നൂര്‍ പഞ്ചായത്തുകളിലെ ഉയര്‍ന്ന പ്രദേശങ്ങളില്‍ വാഹനങ്ങളില്‍ കുടിവെള്ളമത്തെിക്കാന്‍ തുടങ്ങിയിട്ട് നാളുകളായി. അതേസമയം, നാശോന്മുഖമായ കുളങ്ങളും ചിറകളുടക്കമുള്ള നീരുറവകള്‍ ശുചീകരിച്ച് ഉപയോഗപ്രദമാക്കാനുള്ള പദ്ധതികള്‍ പാതിവഴിയിലാണ്. സര്‍ക്കാര്‍ വകുപ്പുകളും സന്നദ്ധസംഘടനകളുഒം നിസ്സംഗത പുലര്‍ത്തുകയാണ്. ജില്ലയില്‍ തന്നെ ഏറ്റവും രൂക്ഷമായ മണ്ണെടുപ്പും നിലം നികത്തലും നടക്കുന്നതും കുന്നത്തുനാട്ടിലാണ്. ഇതാണ് മണ്ഡലത്തിലെ രൂക്ഷമായ കുടിവെള്ളക്ഷാമമെന്നാണ് പരിസ്ഥിതി സംഘടനകളുടെ ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.