ആലുവ: നഗരത്തിലെ മാലിന്യം നീക്കാനുള്ള റീടെന്‍ഡറും വിവാദത്തില്‍. ശനിയാഴ്ച മൂന്നു മണിവരെയാണ് ടെന്‍ഡര്‍ സമര്‍പ്പിക്കാന്‍ സമയമുണ്ടായിരുന്നത്. നിശ്ചിതസമയം വരെ ഒരു ടെണ്ടര്‍ മാത്രമാണ് നഗരസഭയില്‍ എത്തിയത്. എന്നാല്‍ മൂന്നു മണി കഴിഞ്ഞ് നാലു മിനിറ്റായപ്പോള്‍ മറ്റൊരു ടെണ്ടര്‍ കൂടിയത്തെി. സമയം കഴിഞ്ഞതോടെ ഇത് പൊട്ടിക്കാന്‍ പാടില്ളെന്ന് സെക്രട്ടറി തീരുമാനിച്ചു. ഇതോടെ, രണ്ടാമതത്തെിയ ടെന്‍ഡറിന് നിയമസാധുതയില്ലാതായി. ആദ്യം ലഭിച്ച ടെണ്ടറില്‍ മാലിന്യം നീക്കാന്‍ ടണ്ണിന് 1480 രൂപയാണ് രേഖപ്പെടുത്തിയത്. മാലിന്യം നീക്കംചെയ്യാനുള്ള കരാര്‍ നല്‍കാന്‍ ആഴ്ചകള്‍ക്കുമുമ്പ് നഗരസഭ നടത്തിയ ടെന്‍ഡര്‍ വിവാദമായതോടെയാണ് റീടെണ്ടര്‍ ക്ഷണിച്ചത്. കഴിഞ്ഞ വര്‍ഷംവരെ മാലിന്യം നീക്കാന്‍ ടണിന് 1850 രൂപക്കാണ് കരാര്‍ നല്‍കിയത്. ഇത്തവണ ആദ്യമായി ടെന്‍ഡര്‍ ക്ഷണിച്ചപ്പോള്‍ 1400 രൂപക്ക് നീക്കാമെന്ന ക്വട്ടേഷന്‍ ലഭിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം വരെ 1850 രൂപക്ക് മാലിന്യമെടുത്തയാള്‍ 1398 രൂപക്കും ക്വട്ടേഷന്‍ നല്‍കി. രണ്ട് ടെണ്ടറും തമ്മില്‍ രണ്ട് രൂപ മാത്രം വ്യത്യാസം വന്നതോടെ ടെന്‍ഡര്‍ വിവരങ്ങള്‍ ചോര്‍ത്തിയെന്ന ആക്ഷേപവും ഉയര്‍ന്നു. ഇതോടെയാണ് റീടെന്‍ഡര്‍ ക്ഷണിച്ചത്. ഇതിനിടെ ആദ്യ ടെന്‍ഡറില്‍ 1400 രൂപക്ക് മാലിന്യം നീക്കാമെന്നേറ്റ കരാറുകാരന്‍ റീടെന്‍ഡറില്‍ 1480 രേഖപ്പെടുത്തിയതും വിവാദത്തിന് വഴിവെച്ചിട്ടുണ്ട്. റീടെന്‍ഡറില്‍ ലഭിച്ച കരാര്‍ കൗണ്‍സിലില്‍ അംഗീകാരത്തോടെ പാസാക്കിയാലും ഇതിനെ ഓഡിറ്റ് വിഭാഗം ചോദ്യംചെയ്യാന്‍ സാധ്യതയുണ്ട്. 1400 രൂപക്ക് ആദ്യ കരാര്‍ വെച്ചയാള്‍ 80 രൂപ കൂട്ടിയതാണ് ചോദ്യം ചെയ്യപ്പെടുക. അതേസമയം മാലിന്യം നീക്കാന്‍ ഓഫര്‍ ലെറ്റര്‍ പ്രകാരം വരുന്നവര്‍ക്ക് രണ്ട് ടെന്‍ഡറുകളും റദ്ദ് ചെയ്ത് കരാര്‍ നല്‍കുമെന്ന് ചെയര്‍പേഴ്സണ്‍ ലിസി എബ്രഹാം പറഞ്ഞു. ചൊവ്വാഴ്ച മുതല്‍ മാലിന്യം നീക്കാന്‍ നടപടി ആരംഭിക്കുമെന്നും ചെയര്‍പേഴ്സണ്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.