ഭിക്ഷാടന മാഫിയ ലോറിയില്‍ കൊണ്ടുവന്ന യാചകരെ ഷെല്‍റ്റര്‍ ഹോമിലേക്ക് മാറ്റി

പിറവം: പിറവത്തെ ഇരുദേവാലയങ്ങളിലെയും പെരുന്നാളിനോടനുബന്ധിച്ച് ഭിക്ഷാടനത്തിന് ലോറിയില്‍ കൊണ്ടുവന്നിറക്കിയ ഒമ്പത് ഭിക്ഷാടകരെ ഷെല്‍റ്റര്‍ ഹോമിലാക്കി. പള്ളി പരിസരവും റോഡുകളിലും കേന്ദ്രീകരിച്ച് ഭിക്ഷാടനം നടത്തിയ ഒമ്പതോളം പേരെ നഗരസഭ കൗണ്‍സിലര്‍മാരായ അരുണ്‍ കല്ലറയ്ക്കല്‍, മെബിന്‍ ബേബി, സോജന്‍ ജോര്‍ജ് എന്നിവര്‍ ചേര്‍ന്ന് പൊലീസ് സഹായത്തോടെയാണ് നീക്കം ചെയ്തത്. എന്നാല്‍, തങ്ങളെ ഇവിടെ കൊണ്ടുവന്ന ഏജന്‍റിന്‍െറ അനുമതിയില്ലാതെ മറ്റൊരിടത്തേക്ക് വരാന്‍ കഴിയില്ളെന്നുപറഞ്ഞ് യാചകര്‍ പ്രതിരോധം സൃഷ്ടിച്ചു. തെരുവോരം മുരുകന്‍െറ നേതൃത്വത്തില്‍ തെരുവോര സേവ പ്രവര്‍ത്തകരത്തെിയാണ് ഇവരെ കൊണ്ടുപോയത്. ഭിക്ഷാടന മാഫിയകളുടെ പിന്നിലുള്ളവരെക്കുറിച്ച് എന്തെങ്കിലും വെളിപ്പെടുത്താന്‍ അവര്‍ക്ക് ഭയമായിരുന്നു. പിറവം നഗരസഭയില്‍ ഭിക്ഷാടനം നിരോധിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.