ആലുവ മണപ്പുറം: നഗരസഭക്ക് അവകാശമില്ളെന്ന് വീണ്ടും ജില്ല ഭരണകൂടം

ആലുവ: ശിവരാത്രി മണപ്പുറം നഗരസഭയുടേതല്ളെന്ന് വീണ്ടും ജില്ല ഭരണകൂടം. നഗരസഭ ചെയര്‍പേഴ്സണ്‍ ലിസി എബ്രഹാം നല്‍കിയ കത്തിനുള്ള മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. മണപ്പുറത്തെ പുഴ പുറമ്പോക്കിനുമേല്‍ നഗരസഭയുടെ അവകാശങ്ങള്‍ സ്ഥാപിച്ചുകിട്ടണമെന്ന് ആവശ്യപ്പെട്ടാണ് നഗരസഭ കത്ത് നല്‍കിയത്. 1993ലെ സംസ്ഥാന സര്‍ക്കാര്‍ ഗസറ്റ് വിജ്ഞാപനപ്രകാരം പെരിയാറും തീരങ്ങളും തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അവകാശമില്ലാത്തതാണെന്ന് കത്തില്‍ പറയുന്നു. സംസ്ഥാനത്തെ ഒമ്പത് നദികളിലുള്ള തദ്ദേശ സ്ഥാപനങ്ങളുടെ അവകാശങ്ങളാണ് സര്‍ക്കാര്‍ എടുത്തുമാറ്റിയത്. പെരിയാര്‍ കൂടാതെ ഭാരതപ്പുഴ, ചാലിയാര്‍, പമ്പ, കല്ലട, വാമനപുരം, ചന്ദ്രഗിരി, കരമന, മീനച്ചിലാര്‍ എന്നിവയാണിത്. പെരിയാറിനോടുചേര്‍ന്ന് ഏക്കറുകളോളം പരന്നുകിടക്കുന്ന പുറമ്പോക്ക് ഭൂമിയിലാണ് എല്ലാ വര്‍ഷവും ശിവരാത്രിയാഘോഷങ്ങള്‍ നടക്കുന്നത്. പുഴയുടെ പള്ളമാണിതെന്നാണ് ജില്ല ഭരണകൂടം വ്യക്തമാക്കിയിരിക്കുന്നത്. സര്‍ക്കാര്‍ ഗസറ്റ് വിജ്ഞാപനപ്രകാരം പുഴയും പള്ളവും സംസ്ഥാന സര്‍ക്കാറില്‍ നിക്ഷിപ്തമാണെന്നും നഗരസഭക്ക് അവകാശമില്ളെന്നുമാണ് അറിയിച്ചിരിക്കുന്നത്. ശിവരാത്രിവേളയില്‍ നഗരസഭയുടെ വ്യാപാരമേള നടത്തുന്നതും മണപ്പുറത്താണ്. വ്യാപാരമേള സംബന്ധിച്ച തര്‍ക്കം ഇപ്പോഴുമുണ്ട്. പരമ്പരാഗതമായി നടക്കുന്ന മേളയായതിനാല്‍ സര്‍ക്കാര്‍ ഈ സ്ഥലം നഗരസഭക്ക് ഉപയോഗിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. സ്വകാര്യ യോഗങ്ങള്‍ക്ക് മണപ്പുറം വാടകക്ക് നല്‍കാന്‍ തുടങ്ങിയതോടെ ആലുവയിലെ ഹൈന്ദവ സംഘടനകള്‍ എതിര്‍ത്ത് രംഗത്തുവരുകയും ചെയ്തു. രണ്ടുവര്‍ഷം മുമ്പ് പരിപാടി ഹൈന്ദവ സംഘടനകള്‍ തടഞ്ഞതോടെയാണ് മണപ്പുറത്തിന് നഗരസഭക്ക് അവകാശമില്ളെന്ന് ജില്ല ഭരണകൂടം വ്യക്തമാക്കിയത്. മണപ്പുറത്ത് നിരവധി പരിപാടികളുമായി നഗരസഭ രംഗത്തത്തെിയിരുന്നെങ്കിലും ഉടമസ്ഥാവകാശത്തില്‍ തട്ടി എല്ലാം തകിടം മറിയുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.