പള്ളിക്കര: ഒരാഴ്ചയായി തുടരുന്ന ക്വാറി സമരം മൂലം നിര്‍മാണ മേഖല സ്തംഭനത്തിലേക്ക്. കഴിഞ്ഞ 26നാണ് സമരം ആരംഭിച്ചത്. നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ നിര്‍മാണ മേഖല ക്വാറി സമരം ഒരാഴ്ച പിന്നിട്ടതോടെ പൂര്‍ണ സ്തംഭനത്തിലാണ്. ക്വാറി ലൈസന്‍സ് നല്‍കുന്നതിന് പരിസ്ഥിതി ആഘാത പഠന റിപ്പോര്‍ട്ട് കൂടി നല്‍കിയാലെ ലൈസന്‍സ് നല്‍കാന്‍പാടുള്ളു എന്ന സുപ്രീംകോടതിയുടെ വിധിയോടെയാണ് സമരം പ്രഖ്യാപിച്ചത്. ജില്ലയുടെ കിഴക്കന്‍ മേഖലയിലാണ് പ്രധാനമായും ക്വാറികളും, ക്രഷറുകളും പ്രവര്‍ത്തിക്കുന്നത്. ഇതോടെ ജില്ലയിലെ ബി.പി.സി.എല്‍ കൊച്ചിന്‍ റിഫൈനറി ഐ.ആര്‍.ഇ.പി, ഇന്‍ഫോപാര്‍ക്ക് രണ്ടാംഘട്ട മേഖല, സമാര്‍ട്ട് സിറ്റിയുടെ നിര്‍മാണം, മെട്രോ റെയില്‍ തുടങ്ങിയ പദ്ധതികളെല്ലാം പ്രതിസന്ധിയിലാണ്. ഇതിന് പുറമെ നിരവധി ചെറുകിട, വന്‍കിട നിര്‍മാണ മേഖലകളും. നിര്‍മാണ മേഖലയില്‍ പ്രതിസന്ധി രൂക്ഷമായതോടെ അത് മറ്റ് മേഖലയെയും ബാധിക്കുന്നതായും തൊഴിലാളികള്‍ പറയുന്നു. ഇതര സംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പെടെ ലക്ഷക്കണക്കിന് തൊഴിലാളികളാണ് ഈ മേഖലയില്‍ തൊഴിലെടുക്കുന്നത്. പ്രതിസന്ധി രൂക്ഷമായതോടെ ഇതര സംസ്ഥാന തൊഴിലാളികള്‍ നാടുവിട്ട് തുടങ്ങി. ഒരാഴ്ചയായിട്ടും സമരത്തിന് പരിഹാരം ആകാതായതോടെ ക്വാറികളില്‍ തൊഴിലെടുക്കുന്ന നിരവധി തൊഴിലാളികളും പ്രതിസന്ധിയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.