വരാപ്പുഴ അപകടം: ഞെട്ടല്‍ മാറാതെ നാട്ടുകാര്‍; മണിക്കൂറുകളോളം ഗതാഗതതടസ്സം

പറവൂര്‍: വരാപ്പുഴ പാലത്തിലെ ദാരുണസംഭവം സമീപവാസികളെ ദു$ഖത്തിലാഴ്ത്തി. നിരവധി അപകടങ്ങളാണ് വരാപ്പുഴ മുതല്‍ പറവൂര്‍ വരെ നിത്യേന ഉണ്ടായിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞദിവസത്തെ അപകടത്തോടെ നാട്ടുകാര്‍ ഭീതിയിലാണ്. സംഭവം നടന്ന വിവരം നാട്ടുകാരില്‍ ചിലര്‍മാത്രമാണ് നിമിഷങ്ങള്‍ക്കുള്ളില്‍ അറിഞ്ഞത്. നേരം പുലര്‍ന്നതോടെ വിവരം അറിഞ്ഞ് നാട്ടുകാര്‍ ഒന്നടങ്കം സ്ഥലത്തത്തെി. അപകടം ഉണ്ടായതോടെ വരാപ്പുഴ പാലത്തിലൂടെയുള്ള ഗതാഗതം മണിക്കൂറൂകളോളം തടസ്സപ്പെട്ടു. പൊലീസും മോട്ടോര്‍ വാഹനവകുപ്പും സ്ഥലത്തത്തെി അപകടത്തില്‍പ്പെട്ട വാഹനങ്ങള്‍ മാറ്റിയാണ് ഗതാഗതം തിങ്കളാഴ്ച രാവിലെ 8.30ഓടെ പുന$സ്ഥാപിച്ചത്. സംഭവസ്ഥലത്ത് രക്തം തളംകെട്ടി കിടന്നിരുന്നു. അഗ്നിശമന സേനാ വിഭാഗം വെള്ളം പമ്പുചെയ്ത് ശുചീകരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.