വില്‍പനയില്ല: ഹോര്‍ട്ടികോര്‍പ്പില്‍ നശിക്കുന്നത് ടണ്‍കണക്കിന് പച്ചക്കറി

കൊച്ചി: ഹോര്‍ട്ടികോര്‍പ്പിന്‍െറ ഗോഡൗണില്‍ വിറ്റഴിക്കാന്‍ കഴിയാതെ നശിക്കുന്നത് ടണ്‍കണക്കിന് ശീതകാല പച്ചക്കറികള്‍. ഉരുളക്കിഴങ്ങ്, കാരറ്റ്, കാബേജ് എന്നിവയാണ് കാക്കനാട്ടെ ഗോഡൗണില്‍ കെട്ടിക്കിടന്ന് നശിക്കുന്നത്. കര്‍ഷകരില്‍നിന്ന് ശേഖരിച്ച 10-12 ടണ്‍ പച്ചക്കറികളാണ് വിറ്റഴിക്കാന്‍ സംവിധാനമില്ലാത്തതുകൊണ്ട് കെട്ടിക്കിടക്കുന്നത്. ചീയുന്നവ ഹോര്‍ട്ടികോര്‍പ് വളപ്പില്‍ വന്‍ കുഴിയെടുത്ത് മൂടുകയാണ്. കഴിഞ്ഞ ഓണക്കാലത്തും സമാനമായ അവസ്ഥയായിരുന്നു. അന്ന് ചീഞ്ഞ പച്ചക്കറി അവശിഷ്ടങ്ങള്‍ താഴ്ചയില്‍ കുഴിയെടുത്താണ് തള്ളിയത്. കര്‍ഷകരില്‍നിന്ന് കിട്ടാവുന്നത്ര പച്ചക്കറി വാങ്ങണമെന്ന സര്‍ക്കാര്‍ നിര്‍ദേശത്തത്തെുടര്‍ന്ന് മതിയായ സംഭരണ സംവിധാനങ്ങളില്ലാതെ ഹോര്‍ട്ടികോര്‍പ് വന്‍തോതില്‍ വാങ്ങിക്കൂട്ടിയതാണ് പ്രതിസന്ധിക്ക് കാരണം. പച്ചക്കറി ശേഖരിച്ച വകയില്‍ ലക്ഷങ്ങള്‍ കര്‍ഷകര്‍ക്ക് നല്‍കാനുള്ള ഹോര്‍ട്ടികോര്‍പ് കടക്കെണിയിലുമാണ്. ഓണക്കാല കച്ചവടവും നഷ്ടമായിരുന്നു. അതില്‍നിന്നും കരകേറാനാവാതെ നട്ടംതിരിയുമ്പോഴാണ് പുതിയ പ്രതിസന്ധി ഹോര്‍ട്ടികോര്‍പ്പിന്‍െറ നിലനില്‍പ്പിനെതന്നെ ബാധിച്ചിരിക്കുന്നത്. വട്ടവട, കാന്തല്ലൂര്‍, മൂന്നാര്‍ എന്നിവിടങ്ങളില്‍ നിന്നത്തെിച്ച പച്ചക്കറികളാണ് ഹോര്‍ട്ടികോര്‍പ് ഗോഡൗണില്‍ കെട്ടിക്കിടക്കുന്നത്. കാബേജാണ് ഏറെയുള്ളത്. പച്ചക്കറി വില്‍പനക്കായി പട്ടികജാതി വികസന വകുപ്പിന്‍െറ ഫണ്ട് വിനിയോഗിച്ച് വാങ്ങിയ അഞ്ച് വാഹനങ്ങളില്‍ മൂന്നെണ്ണവും കട്ടപ്പുറത്താണ്. ഡ്രൈവര്‍മാരും സെയില്‍സ്മാന്‍മാരും ഇല്ലാത്തതാണ് മൊബൈല്‍ പച്ചക്കറി വാഹനങ്ങള്‍ കട്ടപ്പുറത്താകാന്‍ കാരണം. കര്‍ഷകരില്‍നിന്ന് നേരിട്ട് സ്വീകരിക്കുന്ന ജൈവപച്ചക്കറി വില്‍ക്കാന്‍ തുടങ്ങിയ ഹോര്‍ട്ടികോര്‍പ്പില്‍ മറുനാടന്‍ പച്ചക്കറികള്‍ എത്തിയതോടെയാണ് ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടത്. ആലുവ മാര്‍ക്കറ്റ്, മരട് അന്താരാഷ്ട്ര മാര്‍ക്കറ്റ് എന്നിവിടങ്ങളിലെ മൊത്ത വില്‍പനക്കാരില്‍നിന്ന് ശേഖരിക്കുന്ന പച്ചക്കറികള്‍ ഹോര്‍ട്ടികോര്‍പ് മുഖേന വില്‍പന തുടങ്ങിയതോടെ പൊതുജനം വിട്ടുനിന്നു. സൗജന്യ നിരക്ക് പ്രഖ്യാപിച്ചിട്ടും പദ്ധതി വിജയിച്ചില്ല. ജില്ലയിലെ 30 ഹരിത സ്റ്റാളുകളിലും 45 സ്ഥാപനങ്ങളുടെ കാന്‍റീനുകളിലുമായിരുന്നു പച്ചക്കറി വില്‍പന. ഹരിത സ്റ്റാളുകള്‍ പലതും പ്രവര്‍ത്തന രഹിതമായി. ആവശ്യത്തിന് നാടന്‍ പച്ചക്കറികള്‍ എത്തിക്കാതിരുന്നതിനാല്‍ കാന്‍റീന്‍ ഓര്‍ഡറുകള്‍ വന്‍തോതില്‍ കുറഞ്ഞു. സമയത്തിന് പച്ചക്കറി എത്തിക്കുന്നതിലെ വീഴ്ചകൂടിയായപ്പോള്‍ പദ്ധതി പൂര്‍ണമായും പാളി. ഇതിനിടെയാണ് കര്‍ഷകരില്‍ പരമാവധി പച്ചക്കറി ശേഖരിക്കാനുള്ള സര്‍ക്കാര്‍ നിര്‍ദേശം. മറുനാടന്‍ പച്ചക്കറിയാണെന്ന് അറിഞ്ഞതോടെ ആവശ്യക്കാര്‍ കുറഞ്ഞു. വില കുറച്ചിട്ടും ആളുകളുടെ ഒഴുക്കുണ്ടായില്ല. പച്ചക്കറി വിപണിയുടെ സീസണായ മണ്ഡലകാലത്തില്‍പോലും ലക്ഷങ്ങളുടെ ബാധ്യതയാണ് ഹോര്‍ട്ടികോര്‍പിനുണ്ടായത്. അതേസമയം, നോട്ട് നിരോധനമാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് അധികൃതരുടെ വിശദീകരണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.