റിദാഫിന് വേഗതയിലേക്ക് കുതിക്കാന്‍ സ്പോണ്‍സറെ വേണം

ആലുവ: ഉന്നതങ്ങളിലേക്ക് കുതിച്ചുയരാന്‍ സ്പോണ്‍സര്‍ഷിപ് പ്രതീക്ഷിച്ച് മുഹമ്മദ് റിദാഫ്. കുട്ടമശ്ശേരി കുഴിക്കാട്ടില്‍ അബ്ദുല്‍ കരീമിന്‍െറയും റഫീക്കയുടെയും മകനായ റിദാഫ് കൂടുതല്‍ കാറോട്ട മത്സരങ്ങളില്‍ പങ്കെടുക്കാനാണ് സ്പോണ്‍സര്‍മാരെ തേടുന്നത്. കഴിഞ്ഞ 11 മാസത്തിനുള്ളില്‍ ദേശീയതലത്തില്‍ നടന്ന 13 ഗോ കാര്‍ട്ട് റേസിങ്ങില്‍ റിദാഫ് ജേതാവായിരുന്നു. രാജ്യാന്തര തലത്തില്‍ ഫോര്‍മുല വണ്‍ കാര്‍ റേസിങ്ങില്‍ പങ്കെടുക്കുകയെന്നതാണ് റിദാഫിന്‍െറ സ്വപ്നം. കഴിഞ്ഞമാസം നടന്ന ജെ.കെ ഇന്‍ഡി കാര്‍ട്ടിങ് നാഷനല്‍ റേസിലും ഒന്നാമനായത് റിദാഫാണ്. പുണെയില്‍ നടന്ന പുണെ കാര്‍ട്ട് ഓപണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ജേതാവായി. വിവിധ സംസ്ഥാനങ്ങളില്‍ നടന്ന അഞ്ച് റൗണ്ട് മത്സരങ്ങള്‍ക്ക് ശേഷമാണ് ഡല്‍ഹിയില്‍ നടന്ന അവസാന റൗണ്ട് മത്സരത്തില്‍ വിജയിയായത്. ഫോര്‍മുല വണ്‍ കാര്‍ റേസിങ്ങിന്‍െറ ആദ്യപടിയാണ് ഗോകാര്‍ട്ട് റേസ്. 400 മീറ്റര്‍ ദൈര്‍ഘ്യമുള്ള സര്‍ക്യൂട്ട് ട്രാക്കിലാണ് ഈ മത്സരം. കേരളത്തില്‍ ഇത് പരിശീലിക്കുന്നതിന് പ്രത്യേക സൗകര്യങ്ങളില്ല. ഫോര്‍മുല വണ്‍ കാര്‍ റേസില്‍ രാജ്യാന്തര താരങ്ങളായ നരന്‍ കാര്‍ത്തികേയനും ആദിത്യ പട്ടേലടക്കമുള്ളവര്‍ ഗോകാര്‍ട്ട് റേസിങ്ങിലൂടെ വളര്‍ന്നവരാണ്. ബ്രസീലിയന്‍ ചാമ്പ്യന്‍ അയ്ട്ടോണ്‍ സെന്നയാണ് റിദാഫിന്‍െറ ഇഷ്ടതാരം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.