ഓട്ടോക്കാര്‍ അമിത നിരക്ക് ഈടാക്കുന്നതായി പരാതി

ആലുവ: പറവൂര്‍ കവലയിലെ ചില ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ മിനിമം കൂലി 30 രൂപ ഈടാക്കുന്നുവെന്ന് പരാതി. പറവൂര്‍ കവല ഭാഗത്തുനിന്ന് ബസില്‍ വന്നിറങ്ങി ശിവരാത്രി മണപ്പുറത്തേക്ക് നിത്യേന ധാരാളം പേര്‍ എത്തുന്നുണ്ട്. ദീപാരാധന കഴിഞ്ഞ് മടങ്ങുന്നവരില്‍നിന്നും മറ്റുമാണ് അമിത കൂലി ഈടാക്കുന്നത്. കഴിഞ്ഞ ദിവസം രാത്രി ഇത്തരത്തില്‍ പറവൂര്‍ കവലയില്‍നിന്ന് തൊട്ടടുത്തുള്ള അക്കാട്ട് ലെയ്നിലേക്ക് എത്തിയ ഒരാളില്‍നിന്ന് 20ന് പകരം 30 രൂപ വാങ്ങി. തുടര്‍ന്ന് ക്ഷുഭിതരായ നാട്ടുകാര്‍ സംഘടിതമായത്തെി ഓട്ടോറിക്ഷ തടഞ്ഞുനിര്‍ത്തി പൊലീസില്‍ വിവരം നല്‍കുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ തുക തിരിച്ചുനല്‍കി. പരാതികളെക്കുറിച്ച് അന്വേഷിക്കുമെന്ന് ആലുവ ഡിവൈ.എസ്.പി കെ.ജി. ബാബുകുമാര്‍ പറഞ്ഞു. അമിത കൂലി ഈടാക്കുന്നത് സംബന്ധിച്ച് പരാതി പൊലീസിന് രേഖാമൂലം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പരാതികളിന്മേല്‍ പിഴയടപ്പിക്കുകയാണ് ഇതുവരെ ചെയ്തിരുന്നത്. എന്നാല്‍, പരാതി ആവര്‍ത്തിക്കുന്ന സാഹചര്യത്തിലാണ് മോട്ടോര്‍ വാഹന വകുപ്പുമായി ചേര്‍ന്ന് ശക്തമായ നടപടി എടുക്കാന്‍ പൊലീസ് തീരുമാനിച്ചിരിക്കുന്നത്.ആലുവയില്‍ ഒട്ടോറിക്ഷ സ്റ്റാന്‍ഡുകള്‍ ഏതൊക്കെയാണെന്ന് കൃത്യമായി നഗരസഭ നിജപ്പെടുത്തിയിട്ടില്ല. പലയിടത്തും ഏതാനും പേര്‍ ചേര്‍ന്ന് സ്വന്തമായി സ്റ്റാന്‍ഡ് സ്ഥാപിച്ചിരിക്കുകയാണ്. അനധികൃതമായി നിരക്ക് ഈടാക്കുന്നവരുടെ പെര്‍മിറ്റ് റദ്ദാക്കണമെന്നുമുള്ള ആവശ്യം ശക്തമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.