ബ്രഹ്മപുരം മാലിന്യപ്ളാന്‍റ്: ദുര്‍ഗന്ധം അസഹനീയം: വീടിന് പുറത്തിറങ്ങാനാകാതെ നാട്ടുകാര്‍

പള്ളിക്കര: കൊച്ചി കോര്‍പറേഷന്‍െറ ബ്രഹ്മപുരം മാലിന്യ പാ്ളന്‍റില്‍നിന്ന് ദുര്‍ഗന്ധം ശക്തമാകുന്നു. വൈകുന്നേരങ്ങളിലാണ് ദുര്‍ഗന്ധം അസഹനീയമാകുന്നത്. പള്ളിക്കര, പെരിങ്ങാല, പിണര്‍മുണ്ട, പാടത്തിക്കര, കരിമുകള്‍, അമ്പലമുകള്‍, ഇരുമ്പനം, കാക്കനാട്, തൃക്കാക്കര മേഖലയില്‍ പലപ്പോഴും ശക്തമായ ദുര്‍ഗന്ധമാണ് അനുഭവപ്പെടുന്നത്. വീടുകളില്‍ കുട്ടികളിലും സ്ത്രീകളിലും അസ്വസ്ഥത സൃഷ്ടിക്കുന്നതായി നാട്ടുകാര്‍ പറഞ്ഞു. കുട്ടികള്‍ക്ക് വീട്ടിലിരുന്ന് പഠിക്കാനോ ഭക്ഷണം കഴിക്കാനോ പോലും കഴിയാത്ത അവസ്ഥയാണ്. ശക്തമായ തലവേദനയും അനുഭവപ്പെടുന്നതായും നാട്ടുകാര്‍ പറയുന്നു. വൈകുന്നേരമായാല്‍ വീടിന് പുറത്തിറങ്ങാന്‍ പോലും കഴിയുന്നില്ല. 2007 ല്‍ സ്ഥാപിച്ച പ്ളാന്‍റ് പൂര്‍ണമായും തകര്‍ന്നു. പ്ളാന്‍റിന്‍െറ മേല്‍ക്കൂര ഏത് സമയത്തും തകര്‍ന്ന് വീഴുന്ന നിലയിലാണ്്. പ്ളാന്‍റില്‍ മാലിന്യത്തിന് മുകളില്‍ മണ്ണടിക്കുകയാണ് ചെയ്യുന്നത്. തകര്‍ന്ന പ്ളാന്‍റിന് പകരം പുതിയത് നിര്‍മിക്കുമെന്ന് മുന്‍സര്‍ക്കാറിന്‍െറ കാലത്ത് പ്രഖ്യാപിച്ചിരുന്നെങ്കിലും പുതിയ സര്‍ക്കാര്‍ വന്നങ്കിലും തുടര്‍നടപടിയായിട്ടില്ല. ഇവിടെ നിന്നുള്ള മലിനജലം കടമ്പ്രയാറിലേക്കാണ് ഒഴുകുന്നത്. വേനല്‍ക്കാലത്തും വര്‍ഷക്കാലത്തും ഒരേപോലെ കരകവിഞ്ഞൊഴുകുന്ന കടമ്പ്രയാറിനെയാണ് കുടിവെള്ളത്തിനായി പലപഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും മറ്റ് നിരവധി സ്വകാര്യ സ്ഥാപനങ്ങളും ആശ്രയിക്കുന്നത്. ഇക്കുറി തുലാവര്‍ഷം ഇല്ലാതിരിക്കുകയും കുടിവെള്ള ക്ഷാമം രൂക്ഷമാകുകയും ചെയ്യുന്ന സാഹചര്യമാണ്. പലപ്പോഴും കടമ്പ്രയാറിന്‍െറ തീരപ്രദേശങ്ങളില്‍ മഞ്ഞപ്പിത്തം പോലെയുള്ള രോഗങ്ങള്‍ വ്യാപകമാകുന്നത് ജനങ്ങളില്‍ ആശങ്കയുണ്ടാക്കിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.