കാർഷിക ശാസ്​ത്രജ്​ഞർ ഗ്രാമങ്ങളിലേക്ക്​

കായംകുളം: 'എ​െൻറ ഗ്രാമം എ​െൻറ അഭിമാനം' പദ്ധതി പ്രാവർത്തികമാക്കാൻ . സാേങ്കതിക വിദ്യകളിലൂടെ കാർഷിക മേഖലയെ പുനരുജ്ജീവിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. കൃഷ്ണപുരത്തെ കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തി​െൻറ നേതൃത്വത്തിൽ വിവിധ പദ്ധതികൾ നടപ്പാക്കുന്നത്. കൃഷി അനുബന്ധ സ്ഥാപനങ്ങളുടെ സേവനങ്ങൾ കർഷകരിലെത്തിക്കുക, കാലാവസ്ഥ വ്യതിയാനം, മണ്ണ്-ജല സംരക്ഷണം, മണ്ണ് പരിശോധനയും വളപ്രയോഗവും, ഗ്രാമ പുരോഗതിക്കാവശ്യമായ പരിശീലനങ്ങൾ, മികച്ച കർഷകരെ കണ്ടെത്തി പ്രോത്സാഹിപ്പിക്കൽ തുടങ്ങിയവയാണ് നടപ്പാക്കുന്നത്. ഇതിനായി പഞ്ചായത്ത് സമിതികൾ, കാർഷിക വികസന-ക്ഷേമ വകുപ്പ്, മൃഗസംരക്ഷണ വകുപ്പ് എന്നിവയുടെ സഹകരണവും തേടും. ഭരണിക്കാവ് പഞ്ചായത്തിലെ 'അമ്മത്തെങ്ങ്' പദ്ധതി വിപുലമാക്കും. ചെട്ടികുളങ്ങരയിൽ സോയിൽ ഹെൽത്ത് കാർഡ് വിതരണം, മിത്ര ജീവാണു മിശ്രിത ഉപയോഗം, പരിശീലനങ്ങൾ എന്നിവയും നടത്തും. ശാസ്ത്രജ്ഞരെ മൂന്ന് ഗ്രൂപ്പുകളിലായി തിരിച്ച് 17 വാർഡുകളിലാണ് പ്രവർത്തനം. ഇതി​െൻറ അവലോകനം സി.പി.സി.ആർ.െഎ ഹെഡ് ഡോ. വി. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ സയൻറിസ്റ്റ് ഡോ. ജോസഫ് രാജ്കുമാർ സംസാരിച്ചു. കർഷകരായ എൻ. ശ്രീധരക്കുറുപ്പ്, കെ.ജി. രാമേശ് എന്നിവർക്ക് പുരസ്കാരങ്ങളും നൽകി. പരിപാടികൾ ഇന്ന് ആലപ്പുഴ ഇ.എം.എസ് സ്റ്റേഡിയം: പിന്നാക്ക വികസന കോർപറേഷൻ പ്രദർശന വിപണന മേള -രാവിെല 10.00, ഗാനമേള -വൈകു. 6.30 ആലപ്പുഴ നഗരചത്വരം ആർട്ട് ഗാലറി: പള്ളിച്ചൽ രാജമോഹന​െൻറ മണൽചിത്ര പ്രദർശനം -രാവിലെ 10.00 ആലപ്പുഴ ലജ്നത്തുൽ മുഹമ്മദിയ ഓഡിറ്റോറിയം: മർക്കസ് റൂബി ജൂബിലി പ്രചാരണത്തി​െൻറ ഭാഗമായി കേരള മുസ്ലിം ജമാഅത്ത് പുത്തൻപള്ളി യൂനിറ്റി​െൻറ ആഭിമുഖ്യത്തിൽ സൗജന്യ ആയുർവേദ ചികിത്സ ക്യാമ്പും രക്ത പരിശോധനയും -രാവിലെ 9.00 ആലപ്പുഴ തിരുവമ്പാടി കിരാതരുദ്ര മഹാദേവ ക്ഷേത്രം: രണ്ടാമത് ശ്രീഗുരുവായൂരപ്പൻ സത്രം. നാരായണീയ പാരായണം -രാവിലെ 10.00, ചാക്യാർകൂത്ത് -വൈകു. 5.00, തിരുവാതിര -വൈകു. 6.30 ചേർത്തല പടിഞ്ഞാേറ കൊട്ടാരം ധർമശാസ്ത ക്ഷേത്രം: ഉത്സവം. ശീതങ്കൻതുള്ളൽ -രാവിലെ 10.00, നൃത്തം -രാത്രി 8.15, തിരുവാതിര -രാത്രി 10.00 കടക്കരപ്പള്ളി പി.എച്ച്‌.സിക്ക് സമീപം ഫ്ലഡ്ലൈറ്റ് സ്‌റ്റേഡിയം: വട്ടക്കര യുവജന സാംസ്‌കാരിക വേദിയുടെ നേതൃത്വത്തിൽ ഒാൾ കേരള ഷട്ടിൽ ബാഡ്മിൻറൺ ടൂർണമ​െൻറ് -വൈകു. 6.00 മുഹമ്മ കായിപ്പുറം ശ്രീഅനന്തശയനേശ്വര ക്ഷേത്ര ഓഡിറ്റോറിയം: സവാക് പാലിയേറ്റിവ് കെയർ യൂനിറ്റ് ഉദ്ഘാടനം. മന്ത്രി പി. തിലോത്തമൻ -വൈകു. 3.00 ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രം: ഹരിഗീതപുരേശൻ ഭക്തജന കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ മാർകഴി നൃത്തസംഗീതോത്സവം. പറകൊട്ടിപ്പാട്ട് -രാവിലെ 6.00, ഒാട്ടൻതുള്ളൽ -രാവിലെ 9.00, തബല ഗ്രൂപ് -രാവിലെ 10.00, മൃദംഗ ഗ്രൂപ് -രാവിലെ 10.30, സംഗീതസദസ്സ് -വൈകു. 4.00, നൃത്തനൃത്യങ്ങൾ -രാത്രി 7.30 ചെങ്ങന്നൂർ സി.സി പ്ലാസ ഒാഡിറ്റോറിയം: മുളക്കുഴ വൈ.എം.സി.എയുടെ വിൻറർ ഫെസ്റ്റ് -രാവിലെ 11.00 ചെങ്ങന്നൂർ സീനിയർ സിറ്റിസൺ ഹാൾ: കുരട്ടിശ്ശേരി 2296ാം നമ്പർ ശിവവിലാസം എൻ.എസ്.എസ് കരയോഗത്തി​െൻറ കുടുംബ സംഗമവും സ്കോളർഷിപ് വിതരണവും -രാവിലെ 10.00 കുട്ടമ്പേരൂർ ശ്രീകാർത്യായനി ദേവീക്ഷേത്ര ഓഡിറ്റോറിയം: കുട്ടമ്പേരൂർ ശ്രീ ഭഗവതി വിലാസം എൻ.എസ്.എസ് കരയോഗത്തി​െൻറ കുടുംബസംഗമം -രാവിലെ 9.00 നെടുവരംകോട് എസ്.എൻ.ഡി.പി സ്കൂൾ: നെടുവരംകോട് സീനിയർ സിറ്റിസൺസ് അസോസിയേഷ​െൻറ ക്രിസ്മസ്-പുതുവത്സരാഘോഷം -വൈകു. 4.00 കാരക്കാട് എസ്.എച്ച്.വി ഹൈസ്കൂൾ: വിദ്യാവിലാസിനി ദേശീയ ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ സെമിനാറും കവി സമ്മേളനവും -രാവിലെ 10.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.