വാടക്കനാൽ കോസ്​റ്റൽ ഫിയേസ്​റ്റ ഫുട്​ബാൾ ടൂർണമെൻറ് ഇന്ന്

ആലപ്പുഴ: വാടക്കനാൽ കോസ്റ്റൽ ഫിയേസ്റ്റ എന്ന പേരിൽ വിദേശ വിനോദസഞ്ചാരികളെ ഉൾപ്പെടുത്തി ഞായറാഴ്ച വൈകീട്ട് അഞ്ചിന് വാടക്കൽ ബീച്ചിൽ ഫുട്ബാൾ ടൂർണമ​െൻറ് സംഘടിപ്പിക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വനിതകൾ അടക്കം ഇരുപത്തിഅഞ്ചോളം വിദേശികൾ ടൂർണമ​െൻറിൽ പങ്കെടുക്കും. ഡി.ടി.പി.സിയുടെ സഹകരണത്തോടെയാണ് ടൂർണമ​െൻറ്. സ്വകാര്യ ടൂറിസ്റ്റ് കമ്പനിയായ ബോണ്ട് ഓഷൻ സഫാരിയാണ് സ്പോൺസർ ചെയ്തിരിക്കുന്നത്. ഗ്രാമങ്ങളിലേക്ക് വിനോദസഞ്ചാരികളെ ആകർഷിക്കാനാണ് ഫുട്ബാൾ മേള സംഘടിപ്പിച്ചിരിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു. വാർത്തസമ്മേളത്തിൽ ബോണ്ട് ഓഷൻ സഫാരി മാനേജിങ് ഡയറക്ടർ ജാക്സൺ പീറ്റർ, ഡാവിസൺ, ഹെൽബിൻ ജോസ്, ജോർജ് എന്നിവർ പങ്കെടുത്തു. രുദ്രകലയുടെ കല-ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചു ആലപ്പുഴ: രുദ്രകല ഫിലിം ഇൻസ്റ്റിറ്റ്യൂട്ടി​െൻറ 2017ലെ മികച്ച കല സാഹിത്യ അധ്യാപകനുള്ള പ്രഥമ രുദ്രകല ശ്രേഷ്ഠ പുരസ്കാരത്തിന് ആര്യാട് ഭാർഗവനെയും ആദ്യകാല ചലച്ചിത്ര പ്രതിഭക്കുള്ള 2018ലെ ഗുരുശ്രേഷ്ഠ പുരസ്കാരത്തിന് ചലച്ചിത്ര സംവിധായകൻ സ്റ്റാൻലി ജോസഫിനെയും തെരഞ്ഞെടുത്തു. ജനുവരി അഞ്ചിന് രാവിലെ ഒമ്പതിന് ആലപ്പുഴ വൈ.എം.സി.എ റോസ് റെസിഡൻസി ഹാളിൽ ചലച്ചിത്ര സംവിധായകനും രുദ്രകല ഡയറക്ടറുമായ രുദ്രകല ദിലീപ് പുരസ്കാരം നൽകി ആദരിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.