പുതുവത്സരാഘോഷം; ജാഗ്രതയോടെ പൊലീസ്

ആലപ്പുഴ: മുന്‍കാലങ്ങളില്‍ പുതുവത്സരാഘോഷ വേളയിൽ വളരെയധികം റോഡപകടങ്ങള്‍ ജില്ലയില്‍ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള സാഹചര്യത്തിൽ ജാഗ്രതയുമായി ജില്ല പൊലീസ്. വളരെ ചെറിയ അശ്രദ്ധ ദാരുണ സംഭവങ്ങൾക്ക് ഇടവരുത്തിയിട്ടുള്ളതിനാല്‍ സുരക്ഷിത പുതുവത്സരാഘോഷം ഉറപ്പുവരുത്താന്‍ എല്ലാ പൊലീസ് സ്റ്റേഷനിലും പ്രത്യേക വിഭാഗത്തെ വിന്യസിച്ച് സുരക്ഷ ഉറപ്പാക്കാനാണ് ജില്ല പൊലീസ് മേധാവി എസ്. സുരേന്ദ്ര​െൻറ നേതൃത്വത്തില്‍ പദ്ധതി തയാറാക്കിയിട്ടുള്ളത്. മദ്യപിച്ച് വാഹനം ഓടിക്കുക, രണ്ടിലധികം ആളുകൾ ഇരുചക്ര വാഹനങ്ങളില്‍ യാത്ര ചെയ്യുക, അമിതവേഗം, മദ്യം-മയക്കുമരുന്നുകളുടെ ഉപയോഗവും വിതരണവും എന്നിവയാണ് കൂടുതൽ അപകടങ്ങൾക്ക് ഇടവരുത്തുന്നത്. എല്ലാ പൊലീസ് സ്റ്റേഷനിലും നാല് സ്പെഷല്‍ സ്ക്വാഡുകളെ വീതം രൂപവത്കരിച്ച് ഉയർന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ കർശന പരിശോധന നടത്തും. ഹൗസ്ബോട്ട് ഉൾപ്പെടെയുള്ള യന്ത്രവത്കൃത ബോട്ടുകളുടെ മുകളില്‍ കയറിനിന്ന് ആഘോഷങ്ങളില്‍ ഏർപ്പെടുന്നത് ഒരു കാരണവശാലും അനുവദിക്കില്ല. അത് ശ്രദ്ധയില്‍പെട്ടാലും മദ്യം-മയക്കുമരുന്ന് എന്നിവ ഉപയോഗിച്ചാലും ബോട്ടുടമക്ക് എതിരെ കർശന നിയമ നടപടി സ്വീകരിക്കും. കൂടാതെ ഷാഡോ പൊലീസ്, പിങ്ക് പൊലീസ്, പൊലീസ് രഹസ്യാന്വേഷണ വിഭാഗം എന്നിവരെ നിരീക്ഷണങ്ങൾക്കും സത്വരനടപടികൾക്കും ഫലപ്രദമായി വിന്യസിച്ചിട്ടുമുണ്ട്. ആഹ്ലാദപരവും അപകടരഹിതവുമായ ഒരു പുതുവത്സര സുരക്ഷ ഒരുക്കാൻ എല്ലാ ജനങ്ങളുടെയും പിന്തുണ ജില്ല പൊലീസ് മേധാവി അഭ്യർഥിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.