ഇനിയും നിശ്ശബ്​ദത പാലിക്കുന്നത് കുറ്റകരം ^സ്വാമി അഗ്​നിവേശ്​

ഇനിയും നിശ്ശബ്ദത പാലിക്കുന്നത് കുറ്റകരം -സ്വാമി അഗ്നിവേശ് ആലപ്പുഴ: സംഘ്പരിവാർ ഫാഷിസം എല്ലാ പൗരാവകാശങ്ങളും മനുഷ്യാവകാശങ്ങളും ഹനിച്ച് നമ്മെ അടക്കിഭരിക്കുമ്പോൾ നിശ്ശബ്ദത പാലിക്കുന്നത് വലിയ കുറ്റമാണെന്ന് മനുഷ്യാവകാശ പ്രവർത്തകൻ സ്വാമി അഗ്നിവേശ്. 'മതസ്വാതന്ത്ര്യം, പൗരാവകാശം: യൗവനം കേരളത്തിന് കാവലാവുക' ശീർഷകത്തിൽ സോളിഡാരിറ്റി ജനുവരി ഒന്നുമുതൽ 31 വരെ നടത്തുന്ന കാമ്പയിനി​െൻറ പ്രഖ്യാപനം നടത്തുകയായിരുന്നു അദ്ദേഹം. സ്വതന്ത്ര ഇന്ത്യയിൽ നിരവധി പേർ ദിനേനയൊന്നോണം ക്രൂരമായി കൊലചെയ്യപ്പെട്ടുക്കൊണ്ടിരിക്കുകയാണ്. ബീഫി​െൻറ പേരുപറഞ്ഞ് വീടുകളിൽ കയറിവന്നാണ് കൊലനടത്തുന്നത്. ഉപജീവനമാർഗം തേടിയുള്ള കച്ചവടം, കാലിവളർത്തൽ, കൂലിപ്പണി എന്നീ ജോലികൾക്കിടയിലെല്ലാം ആളുകൾ ആക്രമിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുന്നത് വ്യാജമായി പടച്ചുണ്ടാക്കിയ സിദ്ധാന്തങ്ങളുടെ അടിസ്ഥാനത്തിലാണ്. ഇൗ അവസ്ഥയിൽ പ്രധാനമന്ത്രി മൗനം പാലിക്കുന്നത് രാജ്യത്തിന് ആപത്താണ്. വേദങ്ങളിലോ മറ്റോ ഇല്ലാത്ത ഹിന്ദു എന്ന പദംതന്നെ ഉണ്ടാക്കിയെടുത്ത ഒന്നാണ്. ഇതുതന്നെയാണ് സംഘ്പരിവാറി​െൻറ എല്ലാ ആശയങ്ങളുടെയും അവസ്ഥ. ഇഷ്ടപ്പെട്ട മതം സ്വീകരിക്കുകയെന്നത് മനുഷ്യ​െൻറ വ്യക്തി സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട വിഷയമാണ്. ഹാദിയ വിഷയത്തിൽ സംഭവിച്ച് അത് മാത്രമാണ്. ഫാഷിസത്തെ ചെറുത്തുതോൽപിക്കാൻ എല്ലാ മതങ്ങളും ഒറ്റക്കെട്ടായി നിലകൊള്ളണമെന്ന് അദ്ദേഹം പറഞ്ഞു. സോളിഡാരിറ്റി സംസ്ഥാന പ്രസിഡൻറ് പി.എം. സാലിഹ് അധ്യക്ഷത വഹിച്ചു. വലിയകുളം മുനിസിപ്പൽ മൈതാനിയിൽ നടന്ന പരിപാടിയിൽ ഫാ. പ്രസാദ് തെരുവത്ത്, സ്വാമി ആത്മാനന്ദ തീർഥ, വി.പി. സുഹൈബ് മൗലവി, കെ.കെ. കൊച്ച്, എം. ലിജു, ടി.ടി. ജിസ്മോൻ, ടി.എ. ബിനാസ്, ഹക്കീം പാണാവള്ളി, സമദ് കുന്നക്കാവ് എന്നിവർ സംസാരിച്ചു. ജബ്ബാർ പെരിന്തൽമണ്ണ 'ശവവിൽപന (ജി.എസ്.ടിയില്ലാതെ)' ഏകാംഗ നാടകം അവതരിപ്പിച്ചു. സോളിഡാരിറ്റി പത്രിക ഫാ. പ്രസാദ് തെരുവത്തിന് നൽകി സ്വാമി അഗ്നിവേശ് പ്രകാശനം ചെയ്തു. സോളിഡാരിറ്റി ജനറൽ സെക്രട്ടറി ഉമർ ആലത്തൂർ സ്വാഗതവും പ്രോഗ്രാം കൺവീനർ യു. ഷൈജു നന്ദിയും പറഞ്ഞു. പ്രകടനം ടൗൺ ഹാളിൽനിന്ന് ആരംഭിച്ച് നഗരം ചുറ്റി സമ്മേളന നഗരിയിൽ സമാപിച്ചു. BT2 - 'മതസ്വാതന്ത്ര്യം പൗരാവകാശം: യൗവനം കേരളത്തിന് കാവലാളാകുക' സോളിഡാരിറ്റി സംസ്ഥാന കാമ്പയിൻ പ്രഖ്യാപന സമ്മേളനം ആലപ്പുഴയിൽ സ്വാമി അഗ്നിവേശ് ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.