മാവേലിക്കരയില്‍ രണ്ട്​ മെഗാ പദ്ധതികള്‍ക്ക് ഭരണാനുമതി

മാവേലിക്കര: കണ്ടിയൂര്‍ ബൈപാസ് നിർമാണത്തിനും നഗരം വികസിപ്പിക്കുന്ന പദ്ധതിയുടെ ഭാഗമായുള്ള പരിശോധനക്കും ഭരണാനുമതി ലഭിച്ചതായി ആര്‍. രാജേഷ് എം.എല്‍.എ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. ബൈപാസിന് 3.75 കോടി രൂപയുടെ നിർമാണാനുമതിയാണ് പൊതുമരാമത്ത് വകുപ്പില്‍നിന്ന് ലഭിച്ചത്. കണ്ടിയൂര്‍ ക്ഷേത്രത്തിന് കിഴക്കുഭാഗം മുതല്‍ മാവേലിക്കര സ്വകാര്യ ബസ് സ്റ്റാൻഡിന് സമീപം വരെയാണ് നിര്‍മാണത്തിന് ഏറ്റെടുത്തിരിക്കുന്നത്. സ്ഥലം ഏറ്റെടുത്തിട്ടുണ്ട്. എൽ.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലേറിയശേഷം ബൈപാസ് വിഷയം പൊതുമരാമത്ത് മന്ത്രി ജി. സുധാകര​െൻറ ശ്രദ്ധയില്‍പെടുത്തി. ചീഫ് ടെക്നിക്കല്‍ എക്സാമിനര്‍ നേരിട്ട് പരിശോധന നടത്തിയിരുന്നു. ടെക്നിക്കല്‍ അനുമതിക്കുള്ള നടപടിയാണ് ഇപ്പോള്‍ നടക്കുന്നത്. ഇതിനുശേഷം ടെന്‍ഡര്‍ നടപടി പൂര്‍ത്തീകരിച്ച് നിര്‍മാണം ആരംഭിക്കും. മാവേലിക്കര നഗര വികസനത്തിന് 25 കോടിയാണ് സര്‍ക്കാര്‍ കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നത്. ഇതി​െൻറ ഭാഗമായുള്ള പ്രാരംഭ നടപടി ആരംഭിച്ചു. അഞ്ചുലക്ഷം രൂപയാണ് പരിശോധനക്കായി വകയിരുത്തിയത്. ഇതി​െൻറ ടെന്‍ഡര്‍ നടപടി പൂര്‍ത്തിയായി. പരിശോധന സര്‍വേ പ്രവര്‍ത്തനങ്ങള്‍ ജനുവരി ആദ്യം ആരംഭിക്കും. ഈ റിപ്പോര്‍ട്ടി​െൻറ അടിസ്ഥാനത്തിലാണ് വീതി കൂട്ടല്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഭരണാനുമതി ലഭിക്കുകയെന്നും എം.എല്‍.എ പറഞ്ഞു. മോഷണശ്രമവും വീടുകളില്‍ ഒളിഞ്ഞുനോട്ടവും; യുവാവ് അറസ്റ്റില്‍ ചെങ്ങന്നൂര്‍: മോഷണശ്രമവും വീടുകളില്‍ ഒളിഞ്ഞുനോട്ടവും പതിവാക്കിയ യുവാവിനെ നിരീക്ഷണ കാമറയുടെ സഹായത്താല്‍ പൊലീസ് തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തു. ചെറിയനാട് ചെറുവല്ലൂര്‍ സിബി മന്‍സിലില്‍ സൂഫിയാണ് (29) ചെങ്ങന്നൂര്‍ പൊലീസി​െൻറ വലയിലായത്. കഴിഞ്ഞദിവസം നെടുവരംകോട്, ആലാ, പെണ്ണുക്കര, ചെറിയനാട് ഭാഗങ്ങളില്‍ നിരവധി വീടുകളില്‍ മോഷണശ്രമവും ഒളിഞ്ഞുനോട്ടവും വ്യാപകമായിരുന്നു. പരാതികള്‍ പെരുകിയതോടെ ചെങ്ങന്നൂര്‍ പൊലീസും നാട്ടുകാരും രാത്രിയില്‍ നിരീക്ഷണം ശക്തമാക്കിയിരുന്നു. കഴിഞ്ഞദിവസം നെടുവരംകോട് വാഴയിൽ സജിയുടെ വീട്ടിൽ ഇയാൾ വാതിൽ പൊളിച്ച് കവർച്ചശ്രമം നടത്തി. വീട്ടുകാർ ഉണർന്ന് ബഹളം വെച്ചതിനെ തുടർന്ന് ഓടി കടന്നുകളഞ്ഞു. തുടർന്ന് വീടുകളിലെ നിരീക്ഷണ കാമറകൾ പ്രവര്‍ത്തനസജ്ജമാക്കി. ഇതോടെയാണ് രാത്രി വീടി​െൻറ പിന്‍ഭാഗത്തുകൂടി പതുങ്ങിയെത്തി ഒളിഞ്ഞുനോട്ടവും മടങ്ങാനൊരുങ്ങുമ്പോള്‍ മോഷണ സാധ്യതയും പരിശോധിക്കുന്ന കള്ള​െൻറ ദൃശ്യം നിരീക്ഷണ കാമറയില്‍ പതിഞ്ഞത്. നഗ്നനായി പതുങ്ങിനടക്കുന്ന ഇയാളെ പല കാമറകളില്‍നിന്നുള്ള ദൃശ്യങ്ങള്‍ പരിശോധിച്ചാണ് അറസ്റ്റ് ചെയ്തത്. എസ്.ഐ എം. സുധിലാലി​െൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ശനിയാഴ്ച പുലര്‍ച്ചെ ഇയാളെ അറസ്റ്റ് ചെയ്തത്. ഇതര സംസ്ഥാന തൊഴിലാളികൾക്ക് മെഡിക്കൽ ക്യാമ്പ് ചാരുംമൂട്: താമരക്കുളം പഞ്ചായത്തി​െൻറയും പ്രാഥമികാരോഗ്യ കേന്ദ്രത്തി​െൻറയും ആഭിമുഖ്യത്തിൽ ആരോഗ്യവകുപ്പി​െൻറ സഹകരണത്തോടെ ഇതരസംസ്ഥാന തൊഴിലാളികൾക്കായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ദേശീയ കുഷ്ഠരോഗ നിർമാർജന തീവ്രയജ്ഞ പരിപാടിയുടെ ഭാഗമായി ത്വഗ്രോഗ പരിശോധനയും പകർച്ചവ്യാധികളുടെ പരിശോധനയും നടന്നു. പഞ്ചായത്ത് പ്രസിഡൻറ് വി. ഗീത ഉദ്ഘാടനം ചെയ്തു. മെഡിക്കൽ ഓഫിസർ ഡോ. ശരത് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് എ.എ. സലീം, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഫിലിപ് ഉമ്മൻ, ഡോ. സ്മിത, ഡോ. അരുണ, പി.എം. ഷാജഹാൻ, ഹരികുമാർ തുടങ്ങിയവർ സംസാരിച്ചു. 200ഓളം തൊഴിലാളികൾ ക്യാമ്പിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.