പതിവുതെറ്റാതെ കൽച്ചട്ടിയുമായി മുരുകനെത്തി

മൂവാറ്റുപുഴ: പതിവുതെറ്റാതെ ഇത്തവണയും ക്ഷേത്രോത്സവത്തിന് സേലത്തുനിന്ന് മുരുകൻ കൽച്ചട്ടിയുമായി എത്തി. വെണ്ണക്കല്ലിൽ തീർത്ത കൽച്ചട്ടികൾക്കും ദേവന്മാരുടെ പ്രതിമകൾക്കും മൂവാറ്റുപുഴയിൽ ഉപഭോക്താക്കൾ ഏറെയാണ്. തൃക്കാരിയൂർ സ്വദേശി ശിവൻപിള്ളയാണ് മുരുക​െൻറ കേരളത്തിലെ സുഹൃത്തും വ്യാപാര പങ്കാളിയും. പുഴക്കരകാവ്‌ ക്ഷേത്രോത്സവത്തി​െൻറ ഭാഗമായാണ് വരവ്. സ്റ്റീൽ, -അലുമിനിയം പാത്രങ്ങൾ രംഗത്തെത്തിയതോടെ പുതിയ തലമുറ കൽച്ചട്ടികൾ ഉപേക്ഷിച്ചതായിരുന്നു. എന്നാൽ, സ്റ്റീലും അലുമിനിയവും ആരോഗ്യത്തിന് ഹാനികരമാണെന്ന കണ്ടെത്തലിനെ തുടർന്നാണ് കൽച്ചട്ടികൾ തിരിച്ചുവന്നത്. അവിയൽ ഉൾപ്പെടെയുള്ള കറികൾ കൽച്ചട്ടിയിൽ പാകം ചെയ്യുമ്പോഴുണ്ടാകുന്ന ഗുണവും രുചിയും മണവുമാണ് ആവശ്യക്കാരുടെ എണ്ണം വർധിക്കാൻ കാരണം. വില അൽപം കൂടുതലാണെങ്കിലും ആവശ്യക്കാർ ഏറെയാണ്. ആറ് പതിറ്റാണ്ടായി ചട്ടികളുമായി മുരുകൻ പുഴക്കരകാവിൽ എത്തുന്നുണ്ട്. വൈക്കത്ത് അഷ്ടമിക്കുശേഷമാണ് മൂവാറ്റുപുഴയിലെത്തിയത്. സേലത്തുനിന്ന് ലഭിക്കുന്ന പ്രത്യേകതരം വെണ്ണക്കല്ല് ചെത്തിയെടുത്താണ് കലങ്ങളും ചട്ടികളും നിർമിക്കുന്നത്. പുതിയ തലമുറക്ക് ഇൗ തൊഴിലിനോട് താൽപര്യം കുറഞ്ഞതിനാൽ കൽച്ചട്ടി നിർമാണം നിലക്കുമോയെന്ന ആശങ്കയിലാണ് മുരുകൻ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.