രുചിപ്പെരുമയുമായി കുടുംബശ്രീ ഭക്ഷ്യസ്​റ്റാളുകൾ

ആലപ്പുഴ: സംസ്ഥാന പിന്നാക്ക വികസന കോര്‍പറേഷ​െൻറ കീഴില്‍ ഇ.എം.എസ് സ്റ്റേഡിയത്തില്‍ നടക്കുന്ന പ്രദര്‍ശന വിപണനമേളയില്‍ രുചിയുടെ കലവറ തീര്‍ക്കുകയാണ് കുടുംബശ്രീ മിഷ​െൻറ കീഴിെല വിവിധ ഭക്ഷ്യസ്റ്റാളുകള്‍. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള ആറ് യൂനിറ്റി​െൻറ നേതൃത്വത്തിലാണ് പ്രവര്‍ത്തനം. ഒമ്പതുപേർ അടങ്ങുന്ന കാര്‍ത്തികപ്പള്ളി രുചി കാറ്ററിങ് യൂനിറ്റി​െൻറ ഒന്നാം നമ്പര്‍ സ്റ്റാളില്‍ 40 രൂപക്കാണ് പ്രഭാതഭക്ഷണം ഒരുക്കിയിരിക്കുന്നത്. മീന്‍കറിയും മൂന്നുതരം ഒഴിച്ചുകറികളും തൊടുകറികളും ഉള്‍പ്പെടുന്ന ഉച്ചയൂണിന് 70 രൂപ. ചിക്കന്‍ കൊണ്ടുള്ള അഞ്ചുതരം വിഭവങ്ങളായ വേപ്പിലക്കോഴി, കോഴി പുറത്ത്, തട്ടുകട ഫ്രൈ, ട്രാഗണ്‍ ചിക്കന്‍, ചിക്കന്‍ ലോലിപോപ്പ് എന്നിവ ഇവരുടെ സ്റ്റാളിനെ വ്യത്യസ്തമാക്കുന്നു. ഉണ്ടക്കൊഞ്ചും മാങ്ങാപീരയും എന്ന വിഭവം ഇവരുടെ സ്റ്റാളി​െൻറ മാത്രം പ്രത്യേകതയാണ്. കൂടാതെ, വൈകീട്ട് വിവിധ ബജികളും തയാർ. ഹാനികരമായ ഒന്നും സ്റ്റാളുകളില്‍ ഉപയോഗിക്കുന്നില്ലെന്ന് യൂനിറ്റ് അംഗങ്ങളയായ ശ്യാമ, സുമ, വിജയമ്മ, മായ, സുധ, അമ്പിളി, സിന്ധു, ആഷ, രമ, എന്നിവര്‍ പറഞ്ഞു. ലഘുപലഹാരങ്ങൾ മുഹമ്മ എസ്.എന്‍.വി കാറ്ററിങ് യൂനിറ്റി​െൻറ രണ്ടാംനമ്പര്‍ സ്റ്റാളി​െൻറ പ്രത്യേകതയാണ്. പത്തുരൂപയാണ് വില. ആറ് ജില്ലയിൽ നടന്ന വിവിധ ഭക്ഷ്യമേളകളില്‍ ഇവര്‍ പങ്കെടുത്തിട്ടുണ്ട്. സ്വയം കൃഷിചെയ്‌തെടുക്കുന്ന ജൈവപച്ചക്കറികളാണ് ഉപയോഗിക്കുന്നതെന്ന് അംഗങ്ങളായ ആഷാമോള്‍, പ്രസന്നകുമാരി, വിജയകുമാരി, സീന രാജേഷ്, ശാന്തി എന്നിവര്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.