മത്സ്യവ്യാപാരിയെ കബളിപ്പിച്ച ഇറാൻ സ്വദേശിക്കെതിരെ കേസ്

പള്ളുരുത്തി: ദുബൈയിലേക്ക് ഒരുകണ്ടെയ്നർ ട്യൂണ മത്സ്യം കയറ്റി അയപ്പിച്ചശേഷം പണം നൽകാതെ മത്സ്യവ്യാപാരിയെ കബളിപ്പിച്ച സംഭവത്തിൽ ഇറാൻ സ്വദേശി മുഹാജിർ ഷുജായിക്കെതിരെ കേസ്. കരുവേലിപ്പടി സേട്ട് എക്സിം കമ്പിനിയുടമ ഷാദ് സേട്ടി​െൻറ പരാതിയിലാണ് തോപ്പുംപടി പൊലീസ് അന്വേഷണം ആരംഭിച്ചത്. 2016 സെപ്റ്റംബറിലാണ് സംഭവം. ദുബൈ സന്ദർശനവേളയിലാണ് ഇയാളെ ഷാദ് സേട്ട് പരിചയപ്പെടുന്നത്. മത്സ്യ കയറ്റുമതിക്ക് 33,521 ഡോളർ (23ലക്ഷം രൂപ) നൽകാമെന്നാണ് ഉടമ്പടിയുണ്ടായിരുന്നത്. ഇറാനിലെ മണി എക്സ്ചേഞ്ച് വഴി കൊച്ചിയിലെ സ്റ്റേറ്റ് ബാങ്ക് ശാഖയിലേക്ക് പണം അയക്കുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ, ഇറാനിൽനിന്ന് തുക നിക്ഷേപിച്ചശേഷം ഇത് കാണിച്ച് റിലീസ് ഓർഡർ നൽകി അയച്ച ചരക്ക് വാങ്ങിയെടുക്കുകയും തുക പിൻവലിക്കുകയുമായിരുന്നു. രാജ്യാന്തരതലത്തിൽ ഇറാനുമായി പണം അയക്കാനുള്ള നിയമം നിലവിലിെല്ലന്നത് ഷാദ് സേട്ടിന് അറിയില്ലായിരുെന്നന്നും പൊലീസ് പറയുന്നു. തോപ്പുംപടി എസ്.ഐ സി. ബിനുവിനാണ് അന്വേഷണച്ചുമതല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.