ജലജ കൊലക്കേസ്; പ്രതിയെ പിടിച്ചത് സർക്കാറിെൻറ ഇച്ഛാശക്തികൊണ്ട് -ആഞ്ചലോസ് ആലപ്പുഴ: കോളിളക്കം സൃഷ്ടിച്ച ഹരിപ്പാട്ടെ ജലജ സുരന് വധക്കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തത് എല്‍.ഡി.എഫ് സര്‍ക്കാറിെൻറ ഇച്ഛാശക്തി കൊണ്ടാണെന്ന് സി.പി.ഐ ജില്ല സെക്രട്ടറി ടി.ജെ. ആഞ്ചലോസ് പറഞ്ഞു. രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായിരിക്കുമ്പോള്‍ സ്വന്തം മണ്ഡലത്തിലെ പ്രവാസിയായ സുരെൻറ ഭാര്യ ജലജ കൊല്ലപ്പെട്ടത്. പ്രതികളെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് സമരങ്ങള്‍ നടത്തി. എന്നാല്‍, അന്വേഷണം വഴിമുട്ടിയതിന് പിന്നില്‍ അന്നത്തെ ഭരണകര്‍ത്താക്കള്‍ തന്നെയാണെന്നും അദ്ദേഹം ആരോപിച്ചു. പരിപാടികൾ ഇന്ന് ആലപ്പുഴ എസ്.ഡി.വി സ്കൂൾ ഗ്രൗണ്ട്: കാർഷിക വ്യവസായിക പ്രദർശനം -10.00, കൃത്രിമ ശബ്ദത്തിലൂടെ കാക്കകളുടെ കൂട്ടായ്മ സൃഷ്ടിക്കുന്ന 'വിസ്മയ കാഴ്ച' -5.00, നൃത്തശിൽപം -6.00, ഫൻറാസ്റ്റിക് ഇലക്ട്രിക് മെഗാ ഷോ -7.30 ആലപ്പുഴ ഇ.എം.എസ് സ്റ്റേഡിയം: പിന്നാക്ക വികസന കോർപറേഷൻ പ്രദർശന വിപണന മേള. ഉദ്ഘാടനം മന്ത്രി ജി. സുധാകരൻ -3.00 ആലപ്പുഴ നഗരചത്വരം ആർട്ട് ഗാലറി: പള്ളിച്ചൽ രാജ്മോഹനെൻറ മണൽചിത്ര പ്രദർശനം -10.00 ആലപ്പുഴ ഗവ. മുഹമ്മദൻസ് ബോയ്സ് എച്ച്.എസ്: യൂനിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ടെക്നോളജി നാഷനൽ സർവിസ് സ്കീം സപ്തദിന ക്യാമ്പ്. സമാപനസമ്മേളനം -10.00 ആലപ്പുഴ തിരുവമ്പാടി കിരാതരുദ്ര മഹാദേവ ക്ഷേത്രം: രണ്ടാമത് ശ്രീഗുരുവായൂരപ്പൻ സത്രം. നാരായണീയ പാരായണം -രാവിലെ 10.00, ചാക്യാർകൂത്ത് -5.00 ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രം: മാർഗഴി നൃത്തസംഗീതോത്സവം. പറകൊട്ടിപ്പാട്ട് -രാവിലെ 6.00, മ്യൂസിക്കൽ ഫ്യൂഷൻ -7.00, സംഗീതസദസ്സ് -9.00, നൃത്തനൃത്ത്യങ്ങൾ -രാത്രി 7.30 പത്തിയൂർ ൈപ്രമറി ഹെൽത്ത് സെൻറർ ഹാൾ: കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പ് ജില്ലതല ഉദ്ഘാടനം -10.00
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.