ഓടക്ക്​ സ്ലാബ് ഇടാനുള്ള ശ്രമം തടഞ്ഞു; സംഘർഷാവസ്ഥ

നൂറനാട്: കോടതി ഉത്തരവ് പ്രകാരം വസ്തുവിന് സമീപത്തെ ഓടക്ക് സ്ലാബ് ഇടാനുള്ള ശ്രമം തടഞ്ഞത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. പാലമേൽ മുതുകാട്ടുകര മാമൂട്ടിൽ അബ്ദുൽ ജബ്ബാറി​െൻറയും കുടുംബാംഗങ്ങളുടെയും വസ്തുവിന് സമീപത്തെ ഓടക്ക് സ്ലാബിടുന്നതാണ് ചിലർ തടഞ്ഞത്. നൂറനാട് കാവുംപാട്‌ പള്ളിക്ക് സമീപം പഞ്ചായത്ത് റോഡി​െൻറ മറുവശത്താണ് വസ്തു. സ്ലാബുമായി എത്തിയ വാഹനം തടഞ്ഞ സംഘം അബ്ദുൽ ജബ്ബാറി​െൻറ ഫോൺ പിടിച്ചുവാങ്ങി എറിഞ്ഞുടച്ചതായി അദ്ദേഹം പറഞ്ഞു. സ്ലാബ് ഇടുന്നതിന് പഞ്ചായത്തി​െൻറ അനുമതി വാങ്ങിയിരുന്നു. തുടർന്ന് നൂറനാട് പൊലീസ് ഇടപെട്ട് രംഗം ശാന്തമാക്കി. വസ്തുസംബന്ധമായ കേസ് കോടതിയിൽ വിചാരണയിലാണെന്നും ഇതി​െൻറ തീർപ്പ് ഉണ്ടാകുംവരെ നിർമാണം അനുവദിക്കിെല്ലന്നുമാണ് തടഞ്ഞവർ പറയുന്നത്. എന്നാൽ, കോടതിയുടെയും പഞ്ചായത്ത്, റവന്യൂ, െപാലീസ് വകുപ്പുകളുടെയും അനുവാദം ലഭിച്ചതിനാലാണ് നിർമാണവുമായി മുന്നോട്ടുപോയതെന്ന് വസ്തു ഉടമ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.