കൊടിക്കുന്നിലിന്​ സ്വീകരണം

മാവേലിക്കര: മെമു പാസഞ്ചര്‍ ഉൾപ്പെടെയുള്ള സർവിസുകള്‍ പുനരാരംഭിക്കാന്‍ നടപടിയെടുത്ത കൊടിക്കുന്നില്‍ സുരേഷ് എം.പിക്ക് മാവേലിക്കര െറയില്‍വേ സ്റ്റേഷനില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. മെമുവില്‍ കൊല്ലത്തുനിന്നും ചങ്ങനാശ്ശേരി വരെ യാത്രചെയ്ത എം.പി യാത്രക്കാരില്‍നിന്ന് പരാതി സ്വീകരിച്ചു. മാവേലിക്കര െറയില്‍വേ സ്റ്റേഷനില്‍ മണ്ഡലം പ്രസിഡൻറ് രമേശ് ഉപ്പാന്‍സി​െൻറ അധ്യക്ഷതയില്‍ നടന്ന സ്വീകരണം കെ.പി.സി.സി സെക്രട്ടറി കെ.പി. ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. കെ.ആര്‍. മുരളീധരന്‍, കെ.പി.സി.സി സംസ്‌കാര സാഹിതി സെക്രട്ടറി അനി വര്‍ഗീസ്, അനിത വിജയന്‍, വേണു പഞ്ചവടി, ബൈജു സി. മാവേലിക്കര, സക്കീര്‍ ഹുസൈന്‍, കൃഷ്ണകുമാരി, രാമചന്ദ്രന്‍, വി.പി. വര്‍ഗീസ്, ചിത്രാമ്മാള്‍, ടി.ഡി. വര്‍ഗീസ്, സന്‍ജയ് വർധന്‍, എം.എ. അലക്‌സ്, ഡി. ബാബു, ജെസിമോള്‍, സാബു, ജലധരന്‍, പ്രേമ പ്രസാദ് എന്നിവര്‍ പങ്കെടുത്തു. കൊടിക്കുന്നില്‍ സുരേഷ് എം.പിക്ക് കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗത്തി​െൻറ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. ജില്ല പ്രസിഡൻറ് കോശി തുണ്ടുപറമ്പിൽ, അനില്‍ നമ്പോത്തില്‍, ഷിനി മാത്യു, അനില്‍ കൊറ്റാര്‍കാവ്, ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. കെ. കരുണാകരന്‍ അനുസ്മരണം പാണ്ടനാട്: കെ. കരുണാകരന്‍ അനുസ്മരണം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡൻറ് ഡീന്‍ കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് കെ.ബി. യശോധരന്‍ അധ്യക്ഷത വഹിച്ചു. കോശി എം. കോശി, മനോജ് ശേഖര്‍, ഹരി പാണ്ടനാട്, സോമന്‍ പ്ലാപ്പള്ളി, ബിപിന്‍ മാമ്മന്‍, സണ്ണി പുഞ്ചമണ്ണില്‍, വരുണ്‍ മട്ടക്കല്‍, ടി.ഡി. മോഹനന്‍, പി.എസ്. കലാധരന്‍, ശിവന്‍കുട്ടി ഐലാരത്ത്, പി.എസ്. ഗോപിനാഥപിള്ള, ജോജി പില്‍ഗ്രിം കോട്ടേജ്, എ.പി. ശിവശങ്കരന്‍, ജെയ്‌സണ്‍ ചാക്കോ, കെ.ടി. ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.