റോഡ് നിർമാണം ഇഴയുന്നു; സി.പി.ഐ പൊതുമരാമത്ത് എൻജിനീയറെ ഉപരോധിച്ചു

ആലുവ: കീഴ്മാട് അയ്യങ്കുഴി ക്ഷേത്രത്തിന് സമീപത്തെ റോഡ് നിർമാണം ഇഴയുന്നതായി ആരോപിച്ച് സി.പി.ഐ പ്രവർത്തകർ പൊതുമരാമത്ത് എൻജിനീയറെ ഉപരോധിച്ചു. ഇൗ റോഡിലെ അപകടാവസ്ഥയിലായ കലുങ്ക് പുനർനിർമിക്കുന്നതിന് സി.പി.ഐ പ്രവർത്തകർ പൊതുമരാമത്ത് മന്ത്രിക്ക് നിവേദനം സമർപ്പിച്ചിരുന്നു. തുടർന്ന് ഫണ്ട് അനുവദിച്ചു. എന്നാൽ, റോഡി‍​െൻറ ജോലി പാതിവഴിയിലാണ്. ഈ മാസം റോഡ് നിർമാണം പൂർത്തിയാക്കാമെന്ന എൻജിനീയറുടെ ഉറപ്പിനെത്തുടർന്നാണ് സമരം അവസാനിപ്പിച്ചത്. ലോക്കൽ സെക്രട്ടറി കെ.ജെ. ഡൊമിനിക്, പി.പി. പ്രേമാനന്ദൻ, നഗരസഭ കൗൺസിലർ പി.സി. ആൻറണി, ബ്ലോക്ക് അംഗം അസീസ് എടയപ്പുറം, പി.എ. അബ്‌ദുൽ കരീം, പി.കെ. അബ്‌ദു, സി.കെ. പരമു, എൻ.കെ. സുധാകരൻ, കെ.കെ. രമേഷ്, സി.വി. അനിൽ എന്നിവർ ഉപരോധത്തിന് നേതൃത്വം നൽകി. ക്യാപ്‌ഷൻ ea54 cpi കീഴ്മാട് സർക്കുലർ റോഡിലെ അയ്യങ്കുഴി ക്ഷേത്രത്തിന് സമീപത്തെ കലുങ്കി‍​െൻറയും റോഡി‍​െൻറയും നിർമാണം പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് സി.പി.ഐ പ്രവർത്തകർ പൊതുമരാമത്ത് എൻജിനീയറെ ഉപരോധിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.