നഴ്സിങ് റിക്രൂട്ട്മെൻറ് തട്ടിപ്പ്: ഉതുപ്പ് വർഗീസിെൻറ 1.92 കോടിയുടെ സ്വത്ത്​ കണ്ടുകെട്ടി

കൊച്ചി: നഴ്‌സിങ് റിക്രൂട്ട്‌മ​െൻറ് തട്ടിപ്പുകേസിലെ മുഖ്യപ്രതി പുതുപ്പള്ളി സ്വദേശി ഉതുപ്പ് വർഗീസി​െൻറ 1.92 കോടി രൂപയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മ​െൻറ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. ഉതുപ്പി​െൻറ ഉടമസ്ഥതയിെല അല്‍ സറഫ ട്രാവല്‍സ് ആന്‍ഡ് മാന്‍പവര്‍ എന്ന റിക്രൂട്ട്‌മ​െൻറ് സ്ഥാപനംവഴി വിദേശത്തേക്ക് നഴ്‌സുമാരെ റിക്രൂട്ട്‌ ചെയ്ത് പണം തട്ടിയെന്ന പരാതിയില്‍ പ്രതിക്കെതിരെ നേരേത്ത സി.ബി.ഐ കേസെടുത്തിരുന്നു. അഴിമതി നിരോധന നിയമപ്രകാരം കേസെടുത്തതിനെത്തുടര്‍ന്ന് എന്‍ഫോഴ്‌സ്‌മ​െൻറ് ഡയറക്ടറേറ്റ് നടത്തിയ അന്വേഷണത്തില്‍ ഉതുപ്പ് നഴ്‌സുമാരില്‍നിന്ന് 100 കോടി തട്ടിയതായി കണ്ടെത്തി. കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിലേക്ക് നഴ്‌സുമാരുടെ റിക്രൂട്ട്‌മ​െൻറ് നടത്താൻ ഉദ്യോഗാര്‍ഥികളിൽനിന്ന് 19,500 രൂപക്കുപകരം 19.5 ലക്ഷമാണ് ഈടാക്കിയത്. പണം ഹവാല ഇടപാടുവഴി വിദേശത്തേക്ക് കടത്തിയതായും വ്യക്തമായി. ഈ കാലയളവില്‍ കോട്ടയം ജില്ലയില്‍ 1.92 കോടി വിലവരുന്ന 9.3 ഏക്കര്‍ വസ്തു ഉതുപ്പ് വര്‍ഗീസ് വാങ്ങിയിരുന്നു. ഈ വസ്തുവാണ് എന്‍ഫോഴ്‌സ്‌മ​െൻറ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയത്. കേസില്‍ അന്വേഷണം തുടരുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.